വയനാട് ദുരന്തം മരിച്ച 36പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

Share

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെ ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡി എന്‍ എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 36പേരെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് പരിശോധന  നടത്തിയത്.ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിക്കുന്നതിനും ഡി.എന്‍.എ പരിശോധനയ്ക്ക് സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്.

Read more

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

സരയൂ തീരത്ത് പ്രകാശ വിസ്മയം; 30 ലക്ഷം ദീപങ്ങളാൽ ചരിത്രം കുറിച്ച് അയോധ്യ!

അയോധ്യ: അയോധ്യയിൽ നടന്ന ദീപോത്സവത്തിൽ 30 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിയിച്ച് ഉത്തർപ്രദേശ് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്

"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

"സീതയുടെ വേഷമാണ് ഉദ്ദേശിച്ചത്‌"; അടുത്തത് ശകുന്തളയെന്ന് അന്ന രേഷ്മ രാജൻ

ജയിലർ 2ന്‍റെ വിജയത്തിനു ശേഷം വീണ്ടും ഇവന്‍റുകളിൽ സജീവമായി നടി അന്ന രേഷ്മ രാജൻ. സാരി വ്യത്യസ്ത രീതിയിൽ ധരിച്ചു കൊണ്ടാണ് അന്ന സ്വകാര്

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഇനി കൂട്ടായി സന്ദീപുണ്ട്, ശ്രുതി പുതുജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ വിവാഹം

ഗുരുവായൂർ‌: വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തെ ഒന്നടങ്കം നഷ്ടപ്പെട്ട് കേരളത്തിന്‍റെ നോവായി മാറിയ ശ്രുതി പുതിയ ജീവിതത്തിലേക്ക്