മുംബയിൽ റെയില്‍വെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് നാലുപേർ‌ മരിച്ചു; 34 പേർക്ക് പരിക്ക്

മുംബയിൽ  റെയില്‍വെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന്  നാലുപേർ‌ മരിച്ചു; 34 പേർക്ക് പരിക്ക്
image (1)

മുംബൈ: മുംബയ് ഛത്രപതി ശിവജി ടെർമിനൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് നാലുപേർ മരിച്ചു. 12 പേരോളം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

മൊത്തം 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല്‌ പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. റെയിൽവേ സ്റ്റേഷനെ ആസാദ്​ മൈതാനവുമായും ടൈംസ്​ ഓഫ്  ഇന്ത്യ ബിൽഡിംഗുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണ്​ തകർന്ന്​ വീണത്​.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു