മൂന്നോ നാലോ വയസുള്ളപ്പോഴാവണം ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം സ്വന്തമായി കിട്ടുന്നത്, ‘തെനാലിരാമന് കഥകള്‍’. മണിക്കൂറുകളോളം സ്ഥലകാലബോധമില്ലാതെ ആണ്ടുപോകാന്‍ കഴിയുന്ന പുസ്തകമെന്ന മാന്ത്രികവസ്തുവിനോട് തീരാത്ത പ്രേമമായിരുന്നു പിന്നീടങ്ങോട്ട്. ഏഴാം ക്ലാസില്‍ വെച്ചാണെന്ന് തോന്നുന്നു ഒരു പബ്ലിക് ലൈബ്രറിയില്‍ അംഗമാകുന്നത്. മലയാളത്തിലെ എഴുത്തുകാര്‍ ആരൊക്കെയാണെന്ന് അറിയില്ല, ലോകസാഹിത്യത്തെപ്പറ്റി തീരെ അറിയില്ല. ഓരോന്നോരോന്നായി നല്ലതും ചീത്തയും എല്ലാം വായിച്ചു, ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും ഏറ്റുമാനൂര്‍ ശിവകുമാറിന്റെ ഡ്രാക്കുളയും ഒരേ പോലെ ആസ്വദിച്ചു. ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഒളിച്ചും പതുങ്ങിയും പുസ്തക അലമാരയ്ക്ക് മറഞ്ഞുനിന്ന് ലോലിതയുടെ താളുകള്‍ മറിച്ചുനോക്കിയപ്പോഴാവണം സമൂഹത്തെ പറ്റിയും അതിന്റെ സദാചാരബോധത്തെപ്പറ്റിയുമൊക്കെ ചിന്തിച്ചു തുടങ്ങിയതും ഈ പുസ്തകം സ്വന്തം പേരില്‍ എടുത്തുകൊണ്ടുപോയാല്‍ ‘മോശ’മായിരിക്കും എന്നൊക്കെ തോന്നിയതും. ഒടുവില്‍ പുസ്തകം വായിക്കല്‍ മാത്രം മതി ഇനി ജീവിതത്തില്‍ എന്ന ആശ്വാസത്തിലാവണം ഒരു ഇംഗ്ലീഷ് ബി എ ക്ലാസില്‍ പോയി ചേരുന്നത്. പഠിച്ചുജോലി കിട്ടണം, ജീവിക്കണം എന്നുള്ള ചിന്തയൊക്കെ പിന്നീടാണ് വരുന്നത്. അന്ന് ഒരു ചിന്തയുള്ളൂ, വായിക്കണം. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കഥകളല്ലാതെ ആദ്യമായി ഒരു പുസ്തകം ഇംഗ്ലീഷില്‍ വായിക്കുന്നത് ഇംഗ്ലീഷ് ബി എക്ക് ചേര്‍ന്ന് കഴിഞ്ഞാവണം. ഒരു പുസ്തകം പണം കൊടുത്തുവാങ്ങുന്നതൊക്കെ പിന്നെയും കുറെ കഴിഞ്ഞാണ്. എന്തായാലും വായന ഇപ്പോഴും തുടരുന്നു.
Latest Articles
ബ്രാഡ് പിറ്റിന്റെ റേസ് ട്രാക്കിലെ സാഹസങ്ങളുമായി F1 ; ട്രെയ്ലർ പുറത്ത്
ടോപ് ഗൺ മാവെറിക്ക് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ബ്രഡ് പിറ്റിനെ നായകനാക്കി ജോസഫ് കോസിൻസ്കി സംവിധാനം ചെയ്യുന്ന ചിത്രം ‘F1’ ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. 90കളിൽ ചാമ്പ്യൻ...
-Advts-
Popular News
ഇന്ത്യയുടെ മുന്‍ ഓള് റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു
കാലിഫോർണിയ: ഇന്ത്യയുടെ മുൻ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോർണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവരം...
വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; നിഗൂഢതയുമായി ‘ദി ഡോർ’ ടീസർ
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ന്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിന്റെ...
പ്രഭാതത്തിൽ കൂടുതൽ ഉന്മേഷം പകരാൻ : ‘ഡേർട്ടി ചായ’!
ദിവസം ആരംഭിക്കണമെങ്കില്‍ പലര്‍ക്കും ചായയില്ലാതെ പറ്റില്ല. ചായ കുടിച്ചില്ലെങ്കില്‍ പലര്‍ക്കും തലവേദനയും തോന്നാറുണ്ട് അതുകൊണ്ടുതന്നെ ചായയെ സ്നേഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മസാല ചായയിൽ ബോൾഡ് എസ്പ്രെസ്സോ കലർത്തി...
കുഞ്ഞിനെ വരവേല്‍ക്കാന്‍ കെ.എല്‍. രാഹുലും ഭാര്യയും; ചിത്രങ്ങള്‍ പങ്കുവെച്ച് അതിയ ഷെട്ടി
ചാമ്പ്യൻസ് ട്രോഫി കിരീടം ചൂടിയ ടീം ഇന്ത്യയുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ . രാഹുൽ ടി20 ലോകകപ്പിൽ സ്ഥാനം നഷ്ടപ്പെട്ട രാഹുൽ ചാമ്പ്യൻസ് ട്രോഫിയിലൂടെ...
അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെ പഞ്ചാബിൽ നിന്ന് പിടികൂടി കേരളാ പൊലീസ്; രണ്ട് ടാൻസാനിയക്കാർ അറസ്റ്റിൽ
അന്തരാഷ്ട ഡ്രഗ് മാഫിയ സംഘത്തിലെ രണ്ടു പേരെ കേരള പൊലീസ് പിടികൂടി. ടാൻസാനിയ സ്വദേശികളെയാണ് കേരള പൊലീസ് പഞ്ചാബിൽ വെച്ച് പിടികൂടിയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുന്നമംഗലം...