ചുടുചുംബനം നല്‍കാന്‍ സിംഗപ്പൂര്‍ യൂണിവേര്‍സിറ്റിയുടെ കിസ്സിഞ്ചര്‍ തയ്യാര്‍ , നിങ്ങളോ?

0
സിംഗപ്പൂര്‍ : സ്‌നേഹത്തിന്റെ ഊഷ്‌മളതയാണ് ചുംബനം. ഓരോ ചുംബനവും ഓരോരുത്തര്‍ക്കം വ്യത്യസ്ത വൈകാരിക അനുഭവങ്ങളാണ് പകരുന്നത്. പ്രിയപ്പെട്ടവര്‍ അരികിലില്ലെങ്കിലും നാം ചുംബനം നല്‍കും, ഫോണിലൂടെ , അക്ഷരങ്ങളിലൂടെ.
 
കാലത്തിന്റെ മാറ്റത്തിന് മുന്നില്‍ ചുംബനവും മോഡേണാവുകയാണ്. ദൂരെദേശങ്ങളിലുളളവര്‍ക്ക് ഇനി ചുടുചുംബനം തന്നെ നല്‍കാം. യഥാര്‍ഥ ചുംബനത്തിന്റെ അതേ വൈകാരികത നല്‍കാന്‍ കഴിയുന്ന കിസ്സിഞ്ചര്‍ എന്ന യന്ത്രം വരവായി.
 
ഹൂമന്‍ സമാനി എന്ന ശാസ്ജ്ഞനാണ് ഈ ചുംബന യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് പിന്നില്‍. നാഷണല്‍ യൂണിവേഴ്‌സിറ്റി ഒഫ് സിംഗപ്പൂര്‍, ജപ്പാനിലെ കിയോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ഈ ചുംബന യന്ത്രം നിര്‍മ്മിക്കുന്നത്.
 
തലയുടെ ആകൃതിയിലാണ് കിസ്സിഞ്ചര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.  ഇതിന്റെ മുന്‍ഭാഗത്ത് മനുഷ്യരുടേതിന് സമാനമായ ചുണ്ടുകളുണ്ട്. യു എസ് ബിയുടെ സഹായത്തോടെ ഇത് കംപ്യൂട്ടറില്‍ ഘടിപ്പിക്കാം. ഈ യന്ത്രത്തില്‍ ചുംബിക്കുമ്പോള്‍ അതിലെ സെന്‍സറുകളുടെ സഹായത്താല്‍ ചുംബനങ്ങളുടെ സുഖം മറുഭാഗത്ത് ഇരിക്കുന്ന ആളിന് അനുഭവിക്കാനാവുമെന്നതാണ് പ്രത്യേകത. ചുംബനം കൈമാറുന്നതോടൊപ്പം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ ഇരുവര്‍ക്കും പരസ്പരം കാണാവുകയും ചെയ്യും.
 
ഇന്റര്‍നെറ്റ് കണക്ഷനും കിംസിംഗറുമുണ്ടെങ്കില്‍ ഇനി നിങ്ങള്‍ക്കും ചുടുചുംബനം കൈമാറാം. പ്രിയപ്പെട്ടവര്‍ നിങ്ങളുടെ ചുടുചുംബനങ്ങള്‍ക്കായി കാത്തിരിക്കുന്നു…
 
Video Courtesy : NUS