ഷൂട്ടിംഗിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്, ഗഗന് നരംഗിന് ബ്രൌന്സ് മെഡല്

0

ലണ്ടന്‍: ഇന്ത്യക്ക് ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ ഗഗന്‍ നരംഗിലൂടെ നേടാനായി. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ നേടിയ ഗഗന്‍ നരംഗ് ഇന്ത്യന്‍ അഭിമാനം കാത്തു.  ഫൈനലിലെ ഫൈനല്‍ ഷോട്ടില്‍ 10.7 നേടിയാണ് നരംഗ് മെഡല്‍ ഉറപ്പിച്ചത്.

ഫൈനലില്‍ പത്ത് ഷോട്ടുഷകളില്‍ ആദ്യത്തെ രണ്ടെണ്ണത്തില്‍ ഗഗന്‍ നാലാമതായിരുന്നു. മൂന്നും നാലും അഞ്ചും ഷോട്ടുകളില്‍ മൂന്നാം സ്ഥാനത്ത് എത്തിയ ഗഗന്‍ ആറാം ഷോട്ടില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട്, ഏഴാം ഷോട്ടില്‍ ഗഗന്‍ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരുന്നു. എന്നാല്‍, അവസാന ഷോട്ടുകളില്‍ കൃത്യത പാലിച്ച ഗഗന്‍ മൂന്നാം സ്ഥാനവും മെഡലും ഉറപ്പിക്കുകയായിരുന്നു.

ഫൈനലില്‍ 103.1 ആണ് ഗഗ​ന്‍റെ സ്കോര്‍.600ല്‍ 598 പോയന്റ്‌ നേടി മൂന്നാം സ്‌ഥാനം നേടിയാണ്‌ ഗഗന്‍ ഫൈനലിലെത്തിയത്‌. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും നരംഗ്‌ സ്വന്തമാക്കി.

റോമേനിയയുടെ മോള്‍ദേവ്യനു അലിന്‍ സ്വര്‍ണ്ണവും ലോക ഒന്നാം നമ്പര്‍ താരവുമായ ഇറ്റലിയുടെ കംപ്രിയനി വെള്ളിയും നേടി.

Watch Olympics Live on Olympics Youtube channel:

http://www.youtube.com/olympics