സിംഗപൂര്‍ ഓണംലഹരിയില്‍

0

സിംഗപൂര്‍ വിപുലമായ ഓണാഘോഷ  തയ്യാറെടുപ്പിലും,   താളമേളത്തിലും. മറുനാടന്‍  മലയാളി  സംഘടനകളില്‍  വര്‍ഷങ്ങളുടെ   പാരമ്പര്യമുള്ള സിംഗപൂര്‍ മലയാളി അസ്സോസിയേഷന്‍ ഉള്‍പ്പെടെ  മലയാളീ സംഘടനകളുടെ ഓണം പരിപാടികള്‍ക്ക് തുടക്കമായി. ഇന്ന് വൈകുന്നേരം ഏഴു മണിക്ക് സിംഗപൂര്‍ എക്സ്പ്ലനേട് കണ്‍സേര്‍ട്ട്    ഹാളില്‍ ഓണം നൈറ്റ്‌ 2012 അരങ്ങേറും. ഏഷ്യാനെറ്റും സിംഗപൂര്‍ മലയാളീ  അസ്സോസിയേഷനും   ചേര്‍ന്ന്  ഒരുക്കുന്ന പരിപാടിയില്‍ മലയാളത്തിലെ  പ്രമുഖരായ  അഭിനേതാക്കളും ഗായകരും അണിനിരക്കും . സുരേഷ്ഗോപി, സുരാജ് , ടിനി ടോം, രമ്യ നമ്പീശന്‍ തുടങ്ങിയ    അഭിനേതാക്കളും  എം,ജി .ശ്രീകുമാര്‍, രഞ്ജിനി   മുതലായ ഗായകരും അടങ്ങുന്ന വലിയ കൂട്ടം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. ഇന്ന് വൈകുന്നേരം ഏഴു മണിക്കാണ് ഓണം നൈറ്റ്‌ 2012 .

സംഘാടന  മികവില്‍ മുന്നില്‍ നില്‍ക്കുന്ന എസ്.എം.എ യുടെ ഓണാഘോഷത്തിനു  എല്ലാവര്‍ഷവും മികച്ച പ്രേക്ഷക പിന്തുണയുണ്ട്. ലോകമെമ്പാടും മലയാളിക്ക് കാണാന്‍ കഴിയുന്ന ഓണാഘോഷവും  എസ്.എം.എ യുടെ ഓണാഘോഷമാണ്. ഏഷ്യാനെറ്റാണ്‌  നിര്‍മാതാക്കള്‍..
58 വര്ഷം  പിന്നിടുന്ന  നേവല്‍ ബേസ്  കേരള ലൈബ്രറിയുടെ  ഓണരാവ്  ആഗസ്റ്റ്‌ 18 നു നന്യാംഗ് പോളിടെക്നിക് ആഡിറ്റോറിയത്തില്‍    6 .30 നു  നടക്കും . ജുറോംഗ് -ചൈനീസ് ഗാര്‍ഡന്‍ -വള്ളം കളി സെപ്റ്റംബര്‍ 23 നു നടക്കും.  സെപ്റ്റംബര്‍ 9 നു ചൊ ചു കാംഗ്  സിയില്‍ ഓണാഘോഷം  നടക്കും  . കൂടാതെ വിവിധ  കമ്മ്യൂണിറ്റി സെന്ററുകളും  സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മകളും ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്നു.