സിംഗപ്പൂര്‍ : വുഡ് ലാണ്ട്സിനെ സിറ്റിയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ മെട്രോ ലൈന്‍ 2021-ഓടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.22 സ്റ്റേഷനുകളും 6 ഇന്റര്ചേഞ്ചുകളും ഉള്‍പ്പെടുന്ന തോംസണ്‍ ലൈന്‍ 18 ബില്ല്യന്‍ ഡോളര്‍ മുടക്കിയാണ് പൂര്‍ത്തീകരിക്കുന്നത് .4 കാര്‍ നീളമുള്ള ട്രെയിന്‍ ആയിരിക്കും ഈ റൂട്ടില്‍ സര്‍വീസിനായി ഉപയോഗിക്കുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് വകുപ്പുമന്ത്രി അറിയിച്ചു.ദിവസേനെ 4 ലക്ഷത്തോളം യാത്രക്കാര്‍ ഈ സര്‍വീസ് ഉപയോഗിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
താരതമ്യേനെ സിറ്റിയില്‍ നിന്ന് ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന വുഡ് ലാണ്ട്സ് ,സെബാവാന്ഗ് പ്രദേശങ്ങളുടെ മുഖച്ഛായ തന്നെ തിരുത്തിയെഴുതാന്‍ ഈ മെട്രോ സര്‍വീസിന് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത് .50%-ത്തോളം സഞ്ചാര സമയം ലഭിക്കുവാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.വുഡ് ലാണ്ട്സില്‍ തന്നെ മൂന്ന് സ്റ്റേഷന്‍ ആണ് തോംസണ്‍ ലൈനില്‍ ഉള്പ്പെ ടുത്തിയിരിക്കുന്നത്.അതോടൊപ്പം തന്നെ വീടുകളുടെ വിലയും കുതിച്ചുയരും എന്നത് മുന്‍കൂട്ടി കണ്ടു കൂടുതല്‍ ഫ്ലാറ്റുകള്‍ പണിതുയര്‍ത്താന്‍ ഹൗസിംഗ് ഡെവലപ്പ്മെന്റ് ബോര്‍ഡ് തയ്യാറെടുത്തു കഴിഞ്ഞതായാണ് ഔദ്യോഗികവൃത്തം അറിയിക്കുന്നത്.
പൂര്‍ണ്ണമായും ഭൂമിക്കടിയിലൂടെയായിരിക്കും പാത നിര്മ്മി ക്കുന്നത്.ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ സംവിധാനം തന്നെയാണ് ഇവിടെയും ഒരുക്കുവനായി ഉദേശിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ജനജീവിതത്തിന് തടസ്സമില്ലാത്ത രീതിയില്‍ പാതനിര്‍മ്മാണം പൂര്ത്തി യാക്കാന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള മെട്രോ തകരാറുകള്‍ പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പുതിയ മെട്രോയുടെ വരവിനെക്കുറിച്ച് സമ്മിശ്രപ്രതികരണം ആണ് സിംഗപ്പൂര്‍ ജനതയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.