നിറഞ്ഞ സദസ്സില്‍ ആത്മീയ മന്ന പ്രകാശനം

0

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ നിന്നിറങ്ങുന്ന മലയാളം ക്രിസ്തീയ ഭക്തിഗാന ശില്‍പം 'ആത്മീയ മന്ന'യുടെ പ്രകാശനം നിറഞ്ഞ സദസ്സില്‍ നടത്തപ്പെട്ടു. ഇന്നലെ വൈകിട്ട് 7 മണിക്ക് ക്വീന്‍സ് ടൌന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂളില്‍ അരങ്ങേറിയ ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് മുഖ്യാതിഥി ആയിരുന്നു. സിംഗപ്പൂരിലെ വിവിധ ഇടവകകളിലെ വികാരിമാരായ റവ.ഷിബു പി.വര്‍ഗ്ഗീസ്(മാര്‍ത്തോമ്മാ), റവ.ജോണ്‍സന്‍ ജോണ്‍(സി.എസ്.ഐ.), റവ.സജി തോമസ്‌(ഓര്‍ത്തഡോക്സ് ), റവ.റോബിന്‍ ബേബി(യാക്കോബായ) സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്‍റ് ശ്രീ.പി.ടി.കോശി, കൂടാതെ ഇതിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ശ്രീ. ജോബി ജേക്കബ്, ഗായകന്‍ ശ്രീ.അരുണ്‍ സഖറിയ എന്നിവരും സന്നിഹിതരായിരുന്നു.

ശ്രീ.ജെറി അമല്‍ദേവ് ഭദ്രദീപം കൊളുത്തി തുടങ്ങിയ ചടങ്ങില്‍ അദ്ദേഹം മാര്‍തോമ്മ ഇടവക വികാരി റവ.ഷിബു പി.വര്‍ഗ്ഗീസിന് ആദ്യ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം നടത്തി. നിര്‍മ്മാതാവ് ആദ്യ കോപ്പി ശ്രീ.റൂണി ചാണ്ടിയില്‍ നിന്നും ശ്രീ.പി.ടി.കോശി വാങ്ങുകയുണ്ടായി.
ഈ സംഗീത ശില്പത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ശ്രീ.ഡി.ചാണ്ടിയാണ്. ഡയോണ മീഡിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ശ്രീ റൂജി ചാണ്ടിയും, ശ്രീ റൂണി ചാണ്ടിയും ചേര്‍ന്നാണ് "ആത്മീയ മന്ന" നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം മുന്നോറോളം മലയാള സംഗീത സ്നേഹികള്‍ പങ്കെടുത്ത ചടങ്ങില്‍ റൂണി ചാണ്ടി ശ്രീ.ജെറി അമല്‍ദേവിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

ക്രിസ്തീയ ഗാനങ്ങളും, സിനിമാ ഗാനങ്ങളും തമ്മില്‍ വളരെ വ്യക്തമായ വേര്‍തിരിവുണ്ട്. ക്രിസ്തീയ ഗാനങ്ങള്‍ക്ക് രണ്ടായിരം വര്‍ഷങ്ങളുടെ പാരമ്പര്യം ഉണ്ട്. സിനിമാ സംഗീത സംവിധായകന്‍ എന്നതിലുപരി ക്രിസ്തീയ ഗാനങ്ങളുടെ സംഗീത സംവിധായകന്‍ എന്ന നിലയില്‍ അറിയപ്പെടുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചടങ്ങില്‍ സംസാരിക്കവെ പ്രശസ്ഥ സംഗീത സംവിധായകനായ ശ്രീ. ജെറി അമല്‍ദേവ് പറഞ്ഞു.

ഇതിലെ എല്ലാ ഗാനങ്ങള്‍ക്കും  വളരെ അര്‍ത്ഥവത്തായ വരികളാണുള്ളത്. ഇതിലെ സംഗീതം ഏവരും ആസ്വദിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കാനഡയിലും യുഎഇ ലും ഉടന്‍ തന്നെ "ആത്മീയ മന്ന"യുടെ പ്രകാശന ചടങ്ങുകള്‍ ഉണ്ടായിരിക്കും എന്ന് ശ്രീ.റുണി പറഞ്ഞു.

ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതു പ്രശസ്ത പിന്നണി ഗായകരായ കെ.ജി.മാര്‍ക്കോസ്, ഉണ്ണിമേനോന്‍, ബിജു നാരായണന്‍, വിജയ്‌ യേശുദാസ്‌, സുജാത, പ്രദീപ്‌ പള്ളുരുത്തി, ഗഗുല്‍ ജൊസഫ്, സിതാര, അരുണ്‍ സക്കറിയ, രഞ്ജിത്ത്‌ ഉണ്ണി, ജോബി ജേക്കബ് തുടങ്ങിയവര്‍ ആണ്.

പനയം ലിജു, അനിഴം അജി എന്നിവര്‍ ചേര്‍ന്ന് രചനയും സംഗീതവും നിര്‍വഹിച്ച 'കരുണാമയന്‍' ആണ് സിംഗപ്പൂരില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യ മലയാളം ക്രിസ്തീയ ഭക്തിഗാന ആല്‍ബം. കരുണാമയന്‍ ഇരുകരവും നീട്ടി സ്വീകരിച്ച സിംഗപ്പൂര്‍ മലയാളികള്‍ 'ആത്മീയ മന്നയും' സ്വീകരിക്കുമെന്ന് ഇതിന്‍റെ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

psalms radio (www.psalmsradio.com), bafa radio  ( www.bafaradio.com ) എന്നീ ഓണ്‍ലൈന്‍ റേഡിയോയിലൂടെയും "ആത്മീയ മന്ന" യിലെ ഗാനങ്ങള്‍ ശ്രവിക്കാവുന്നതാണ്

"ആത്മീയ മന്ന" മലയാളം ക്രിസ്തീയ ഭക്തിഗാന ശില്‍പം ഗാനങ്ങള്‍ അടങ്ങിയ സിഡി 10 ഡോളറിനാണ് വില്‍ക്കുന്നത്‌.

(സിഡി വാങ്ങുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: www.dionamediacreations.com )
ആത്മീയ മന്ന പ്രകാശനചടങ്ങില്‍ നിന്നും.