എയര്‍ ഏഷ്യയ്ക്ക് കൊച്ചിയിലേക്ക് 3 സര്‍വീസ്‌ കൂടി ;പുതിയ സര്‍വീസ്‌ ഡിസംബര്‍ 1 മുതല്‍

0

സിംഗപ്പൂര്‍ : എയര്‍ ഏഷ്യ കൊച്ചിയിലേക്ക് 3 സര്‍വീസ്‌ കൂടി ആരംഭിക്കുന്നു .ശ്രീ .ശങ്കര്‍ വി ( കൊച്ചി എയര്‍പോര്‍ട്ട് പി .ആര്‍ .ഒ ) പ്രവാസി എക്സ്പ്രസിന് നല്‍കിയ ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .പുതിയ സര്‍വീസ്‌ ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും .നിലവില്‍ എയര്‍ ഏഷ്യ കൊലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേനെ സര്‍വീസ്‌ നടത്തുന്നുണ്ട് .

കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ ഗണ്യമായ വര്‍ധനയാണ് എയര്‍ ഏഷ്യയുടെ പുതിയ നീക്കത്തിന് പിന്നില്‍ എന്നാണ് കൊച്ചി എയര്‍പോര്‍ട്ട് അധികൃധര്‍ പ്രവാസി എക്സ്പ്രസിനോട് പറഞ്ഞത് . .കുറച്ചു ദിവസം മുന്‍പ് കൊച്ചിയിലേക്ക് സിംഗപ്പൂരില്‍ നിന്ന് 2 അധിക സര്‍വീസുകള്‍ നടത്തുമെന്ന സില്‍ക്ക്‌ എയര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് എയര്‍ ഏഷ്യയുടെ പുതിയ തീരുമാനം .

ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് പുതിയ  സര്‍വീസ്‌ ചൊവ്വ ,വ്യാഴം ,ശനി ദിവസങ്ങളില്‍ രാവിലെ 7 മണിക്ക് കൊലാലംപൂരില്‍ നിന്ന് പുറപ്പെട്ടു 8.40-നു കൊച്ചിയില്‍ എത്തിച്ചേരുകയും ,തുടര്‍ന്ന് രാവിലെ 9.25-നു കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു വൈകിട്ട് 4.15-നു (മലേഷ്യന്‍ സമയം ) കൊലാലംപൂരില്‍ എത്തിച്ചേരുകയും ചെയ്യും .A320 വിമാനം ആയിരിക്കും ഈ സര്‍വീസിനും ഉപയോഗിക്കുക .കൊച്ചിയില്‍ നിന്ന് കൊലാലംപൂര്‍ വഴി സിംഗപ്പൂര്‍ ഉള്‍പ്പെടയുള്ള പത്തോളം സ്ഥലങ്ങളിലേക്ക് ഫ്ലൈ-ത്രൂ സര്‍വീസ് വഴി സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം എയര്‍ ഏഷ്യ ഒരുക്കുന്നുണ്ട് .എന്നാല്‍ രാവിലെ 7 മണിക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ രാത്രി തന്നെ സിംഗപ്പൂരില്‍ നിന്ന് പുറപ്പെടെണ്ടതുകൊണ്ട് കാത്തിരിപ്പുസമയം ഗണ്യമായി വര്‍ധിക്കും .എയര്‍ ഏഷ്യയുടെ ദിവസേനെ സര്‍വീസ്‌ പ്രകാരം  രാത്രി 10.30-നു കൊച്ചിയില്‍ എത്തുന്ന വിമാനം തിരിച്ചു 11.05-നു പുറപ്പെട്ടു രാവിലെ 5.50-നു കൊലാലംപൂരില്‍ എത്തിച്ചേരുകയും ചെയ്യും