സിംഗപ്പൂര്‍ ഇന്ത്യന്‍ കള്‍ച്ചറള്‍ ഫെസ്റ്റ് ജനുവരി 27 ന്

0

സിംഗപ്പൂരിലെ ഇന്ത്യന്‍ കുട്ടികളുടെ കലാഭിരുചികളുടെ മാറ്റുരക്കാന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറള്‍ ഫെസ്റ്റിന്, വുഡ് ലാന്റ്സ് ഗ്യാലെക്സി കമ്മ്യുണിറ്റി സെന്‍റര്‍ മത്സരവേദി ആകും .

ഇന്ത്യന്‍ കള്‍ച്ചറള്‍ അസോസിയേഷന്‍ ആണ് പരിപാടിയുടെ സംഘാടകര്‍. ഐ സി എ , വുഡ് ലാന്റ്സ്‌ ഗ്യാലെക്സി കമ്മ്യുണിറ്റി സെന്‍റര്‍, ഐ എ ഇ സി എന്നിവരുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.

ജനുവരി 27, 2013 നടക്കുന്ന പരിപാടിക്കായി ഡിസംബര്‍ ആദ്യ വാരം രജിസ്ട്രേഷന്‍ ആരംഭിക്കും.
മുന്‍ വര്‍ഷങ്ങളിലെ വര്‍ദ്ധിച്ച മത്സര പങ്കാളിത്തം മൂലം ഈ വര്‍ഷം പരിപാടികള്‍ പകല്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുവരെയായി   നിജപെടുത്തിയിട്ടുണ്ട്.

ഐ സി എ സിംഗപ്പൂരിന്‍റെ 2013 പരിപാടികളുടെ തുടക്കമാണ് ഇന്ത്യന്‍ കള്‍ച്ചറള്‍ ഫെസ്റ്റ്. മുന്‍ കാലങ്ങളിലെ ജനപങ്കാളിത്തം ഞങ്ങള്‍ക്ക്‌ ആവേശം പകരുന്നതാണ്. വിധി നിര്‍ണയം, നടത്തിപ്പ് എന്നിവയിലുള്ള വിശ്വാസം ഇത്തവണയും കാത്തുസൂക്ഷിക്കും. വിപുലമായ തയ്യാറെടുപ്പുകള്‍ക്കായി വിവധ കമ്മറ്റികല്‍ രൂപികരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ഷാജി ഏലിയാസ് പറഞ്ഞു.  

മത്സര ഇനങ്ങള്‍     
ഏഴു വയസിനു താഴെ:
കളറിംഗ് , സിംഗിള്‍ ഡാന്‍സ് ( സിനിമാറ്റിക് ) , ഫാന്‍സി ഡ്രസ്സ്‌
7-10
പെന്‍സില്‍ ഡ്രോയിംഗ്,  സിംഗിള്‍ ഡാന്‍സ് ( ഫോക്), ഫാന്‍സി ഡ്രസ്സ്‌
<15
പെന്‍സില്‍ ഡ്രോയിംഗ്,  ലൈറ്റ് മ്യൂസിക്‌ , സ്പീച്ച്.

ഗ്രൂപ്പ് ഈവന്റ്സ് :
ക്വിസ്: ടീം-രണ്ടു പേര്‍
ഗ്രൂപ്പ് ഡാന്‍സ്:  ടീം -5- 10   പേര്‍

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-  ഷാജി: 91543071