ഉറക്കംതൂങ്ങികളെ ഇതിലേ ഇതിലേ …

0

പകല്‍ സമയത്തും ജോലിസമയത്തും ഉറക്കം തൂങ്ങി ഇരിക്കുന്ന ആളാണോ നിങ്ങള്‍ ? എപ്പോഴും ഒരു ക്ഷീണം അനുഭവപ്പെടാറുണ്ടോ ? എങ്കില്‍ ഒന്നും സംശയിക്കാനില്ല, ഉറക്കക്കുറവ് തന്നെ കാരണം. എന്നാല്‍ പിന്നെ എന്തിനാടോ താന്‍ ഉണ്ടാക്കുന്നേ എന്ന് ചോദിക്കാന്‍ വരട്ടെ. ഇതിനു കാര്യമായി പഠിക്കാന്‍ ഒന്നുമില്ല; എന്നാലും പഠിപ്പുള്ളവര്‍ പഠനങ്ങള്‍ നടത്തി കാര്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കണ്ടേ. സംഭവം ഉറക്കക്കുറവാണെന്ന് എല്ലാരും പറയുന്നു; പക്ഷെ എങ്ങനെ ഉറക്കം കുറയുന്നു ? അവിടെയാണ് കാര്യം.

പല കാരണങ്ങള്‍ കൊണ്ടും ഉറക്കക്കുറവ് ഉണ്ടാകാം. ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ദഹനക്കുറവു മൂലമുള്ള പ്രശ്നങ്ങള്‍, ആസ്തമ മുതലായവ കാരണമുള്ള ശ്വസതടസ്സങ്ങള്‍, (സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍)  തുടങ്ങി വിഷാദരോഗങ്ങള്‍ പോലെയുള്ള വൈകാരിക പ്രശ്നങ്ങള്‍ വരെ ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു. "സ്ലീപ്‌ ആപ്നിയ" അഥവാ ഉറക്കത്തില്‍ താല്‍ക്കാലികമായി തൊണ്ട അടഞ്ഞു പോകുന്ന അവസ്ഥയും ഉറക്കത്തെ  സാരമായി ബാധിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന് ശരാശരി 8 മണിക്കൂര്‍ രാത്രി ഉറക്കം  ആവശ്യമാണെന്ന്  പറയുന്നു.

ഉറക്കക്കുറവ് ലക്ഷണങ്ങള്‍
പെട്ടെന്ന് പ്രതികരിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ കഴിയാതെ വരിക, സംസാരിക്കുന്നതില്‍ അവ്യക്തത ഉണ്ടാവുക, ഉന്മേഷക്കുറവു അനുഭവപ്പെടുക തുടങ്ങിയവ ഉറക്കക്കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. എല്ലാ കാര്യങ്ങളിലും ഒരു അസഹ്യത പ്രകടമാകുന്നതും ഇതിന്റെ ലക്ഷണമാണ്.

പഠനങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
"Anemia, cancer, congestive heart failure, fibromyalgia, hepatitis or other infections, hypothyroidism, lupus, mononucleosis, and chronic stress – can sap your energy without interfering with sleep."

അത് പോലെ തന്നെ, ഇത്തരം അസുഖങ്ങളുമായി ബന്ധപ്പെട്ടു കഴിക്കുന്ന മരുന്നുകളും ഉറക്കാതെ ബാധിച്ചേക്കാം. ഇതിനായി  ഡോക്ടറോട് ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

നല്ല ഉറക്കത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍

1. ഉറക്കത്തിനായി ഒരു കൃത്യസമയം കണ്ടു വയ്ക്കുക; അത് പാലിക്കുക.

2. പകലുറക്കം കഴിവതും ഒഴിവാക്കുക

3. ഉറക്കത്തിനു മുമ്പായി ലഘുവായുള്ള വ്യായാമങ്ങള്‍ ശീലിക്കുക

4. ഉറങ്ങുന്നതിനു മുമ്പ് ചൂട് വെള്ളത്തില്‍ ഒരു കുളി പാസാക്കുന്നത് ഉറക്കത്തെ സഹായിക്കും.

5. വെളിച്ചം, ശബ്ദം പോലുള്ള ഉപദ്രവങ്ങള്‍ ഒഴിവാക്കാന്‍ ഇയര്‍ പ്ലുഗ്ഗുകള്‍, സ്ലീപ്‌ മാസ്കുകള്‍ എന്നിവ ഉപയോഗിക്കാം.

6. മദ്യം പോലുള്ളവ ഒഴിവാക്കുക. (രണ്ടെണ്ണം അടിച്ചാല്‍ നല്ല ഉറക്കം കിട്ടും എന്ന അഭിപ്രായക്കാരോട് ഒന്നും പറയാനില്ല)

7. ഓഫീസിലെയും വീട്ടിലെയും പ്രശ്നങ്ങള്‍ കിടക്കയിലേക്ക് വലിച്ചു കൊണ്ട് പോകാതിരിക്കുക.

8. ഉറക്കം വരുന്നില്ലെങ്കില്‍ മസ്സില് പിടിച്ചു ഉറങ്ങാന്‍ ശ്രമിക്കരുത്. പകരം കുറച്ചു നേരം എണീറ്റ് വായിക്കുകയോ മറ്റോ ചെയ്യുക. ഉറക്കം വരുമ്പോള്‍ കിടക്കുക.

ഇത് വായിച്ചിട്ടും, തിരിഞ്ഞു കിടന്നിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ സുഹൃത്തേ, ഒരു ഡോക്ടറെ കാണിച്ചു പരിഹാരം കണ്ടെത്തൂ. പകല്‍ ഉറക്കം തൂങ്ങുന്നത് മഹാമോശമല്ലേ..

അവലംബം : www.cbsnews.com