പുതുവത്സരം പ്രമാണിച്ചു മെട്രോ ,ബസ്‌ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു

0

സിംഗപ്പൂര്‍ സിറ്റി : പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ സിംഗപ്പൂര്‍ ഒരുങ്ങുമ്പോള്‍ മെച്ചപ്പെട്ട യാത്രസംവിധാനം ഒരുക്കാന്‍ സിംഗപ്പൂരിലെ ബസ്‌ ,മെട്രോ സര്‍വീസുകള്‍ നടത്തുന്ന എസ് ബി എസ്(SBS) ,എസ് എം ആര്‍ ടി (SMRT) തീരുമാനിച്ചു .ഡിസംബര്‍ രാത്രിയില്‍ അവസാനിക്കുന്ന ട്രെയിന്‍ ,ബസ്‌ സര്‍വീസുകള്‍ രാവിലെ 3 വരെ നീട്ടുവാന്‍ തീരുമാനിച്ചതായി കമ്പനികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു .

 

നോര്‍ത്ത്‌ ഈസ്റ്റ്‌ ലൈനില്‍ അവസാന ട്രെയില്‍ പുംഗോളില്‍ നിന്ന് രാവിലെ  1.45 -നും ,ഹാര്‍ബര്‍ഫ്രണ്ടില്‍ നിന്നുള്ള അവസാന ട്രെയില്‍ രാവിലെ 2.16-നും പുറപ്പെടും .ഇതനുസരിച്ച് LRT സമയവും 2.50 വരെ ആയി നീട്ടിയിട്ടുണ്ട് .എസ് ബി എസിന്‍റെ കീഴിലുള്ള രാത്രികാല സര്‍വീസുകള്‍ രാവിലെ 4 വരെയും ഉണ്ടായിരിക്കും .29 ബസ്‌ സര്‍വീസുകളുടെ സമയവും ട്രെയിന്‍ സര്‍വീസിനോടൊപ്പം മാറ്റിയിട്ടുണ്ട് .

 

എസ് എം ആര്‍ ടിയുടെ അവസാന ട്രെയില്‍ രാവിലെ 2.15-നു സിറ്റി ഹാളില്‍ നിന്ന് പുറപ്പെടും .സര്‍ക്കിള്‍ ലൈന്‍ ,നോര്‍ത്ത്‌ -സൗത്ത്‌ ,ഈസ്റ്റ്‌ -വെസ്റ്റ്‌ ലൈനുകള്‍ എസ് എം ആര്‍ ടിയുടെ കീഴിലുള്ളവയാണ് .