ഹലിമാ യാക്കൂബ് സിംഗപ്പൂരിന്റെ ആദ്യ വനിതാ

ഹലിമാ യാക്കൂബ് സിംഗപ്പൂരിന്റെ ആദ്യ വനിതാ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടെക്കും. ജനുവരി 14നു ചേരുന്ന പാര്‍ലിമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവരെ പ്രധാനമന്തി നേരിട്ട് നാമനിര്‍ദേശം ചെയ്തേക്കും എന്നാണ് വിവരം

സിംഗപ്പൂര്‍: ജുറോങ് GRCയില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗവും, സ്പോര്‍ട്സ് യുവജന ക്ഷേമ സഹമന്ത്രിയും ആയ ഹലിമാ യാക്കൂബ് സിംഗപ്പൂരിന്റെ ആദ്യ വനിതാ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടെക്കും. ജനുവരി 14നു ചേരുന്ന പാര്‍ലിമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവരെ പ്രധാനമന്തി നേരിട്ട് നാമനിര്‍ദേശം ചെയ്തേക്കും എന്നാണ് വിവരം. 2001 മുതല്‍ പാര്‍ലിമെന്റ് അംഗമാണ് അഭിഭാഷകയായ ഹലിമാ. നാഷണല്‍ യുനിവേര്സിടിയില്‍ നിന്നും LLM ബിരുദാന്തരബിരുദം നേടിയിട്ടുണ്ട്.
 തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഭരണഘടനാ പ്രകാരം മന്ത്രി സ്ഥാനം രാജി വച്ച ശേഷമായിരിക്കും അവര്‍ സ്പീക്കര്‍ ആയി സ്ഥാനം ഏറ്റെടുക്കുക. വിവാഹേതരബന്ധത്തെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന്  മൈക്കല്‍ പാല്മര്‍ സ്ഥാനം രാജി വച്ചതാണ് ഇടക്കാല സ്പീക്കറുടെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു