സിംഗപ്പൂര്‍: കൂടുതല്‍ പൊതുസ്ഥലങ്ങളെ ഉള്‍പ്പെടുത്തി സിംഗപ്പൂരില്‍ പുകവലി നിരോധനം വ്യാപിപ്പിച്ചു.ജനുവരി 15 മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. പുതിയ നിബന്ധനകള്‍ പ്രകാരം 'റെസിഡെന്‍ഷ്യല്' കെട്ടിടങ്ങളുടെ 'കോമണ്‍ ഏരിയ' കളിലോ, 'ഓവര്‍ഹെഡ് ബ്രിട്ജു'കളിലോ, ബസ് ഷെല്‌ട്ടറുകളുടെ 5 മീറ്റര്‍ ചുറ്റളവിലൊ പുകവലി പാടില്ല. National Environmental Agency (NEA) പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.
ആദ്യം മൂന്നു മാസങ്ങളില്‍ പുതിയ നിയമവുമായി പൊതു ജനങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ അവസരം നല്‍കും. ഈ കാലയളവില്‍ പുതിയ നിയമങ്ങളെ കുറിച്ച് NEA ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കും. ഏപ്രില്‍ 15 നു ശേഷം, ആദ്യവട്ടം നിയമ ലംഘനം നടത്തുന്നവര്‍ക്ക് S $200 പിഴയും, തുടര്‍ന്നുള്ള നിയമലംഘനങ്ങള്‍ക്ക് S$1000 വരെ പിഴയും ഈടാക്കുന്നതാണ്. NEA 'സ്പോട്ട് ചെക്കു'കളുടെ എണ്ണം 70 ശതമാനം വര്‍ധിപ്പിക്കും. ഫലത്തില്‍ ഓരോ മാസവും 8000 പരിശോധനകള്‍ കൂടുതലായി നടത്തപ്പെടും.
ഏകദേശം 4000 പേരാണ് 2012ഇല്‍ പൊതുസ്ഥലങ്ങളിലെ പുകവലിക്ക് പിടിയിലായത്. 2011ഇല്‍ പിടിയിലായവരുടെ എണ്ണത്തേക്കാള്‍ 17% കുറവാണ് ഇത്. പുതിയ മാനദണ്‌ഡങ്ങളുടെ പൂര്‍ണരൂപം താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.
http://app2.nea.gov.sg/news_detail_2013.aspx?news_sid=20130111782592823906