പ്രവാസി മലയാളികള്‍ക്ക് ഇന്‍റര്‍നെറ്റില&

സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് ഇന്‍റര്‍നെറ്റ് വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്നു തെരഞ്ഞെടുപ്പു കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍. ..സുരക്ഷ ഉറപ്പാക്കാന്‍ അത്യാധുനിക ക്രിപ്റ്റോഗ്രഫിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇ-വോട്ടിങ് സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് ഇന്‍റര്‍നെറ്റ് വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്നു തെരഞ്ഞെടുപ്പു കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍..  .ഗുജറാത്തില്‍ ഇ-വോട്ടിങ് സൗകര്യമൊരുക്കിയ സൈറ്റില്‍ എന്ന കമ്പനി പ്രതിനിധികളുമായി ഇതുസംബന്ധിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പ്രാരംഭ ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും സാങ്കേതിക വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകൂ.  വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും ഉണ്ടായേക്കാവുന്ന ആശങ്കകള്‍ പൂര്‍ണമായി ദൂരീകരിച്ചശേഷം മാത്രമായിരിക്കും തുടര്‍ നടപടികള്‍.. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം വോട്ടവകാശം വിനിയോഗിക്കുന്ന പ്രവാസികള്‍ പോളിങ് ദിവസം സ്വന്തം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണം. എന്നാല്‍ ഇ-വോട്ടിങ് ഏര്‍പ്പെടുത്തിയാല്‍ പ്രവാസികള്‍ക്കു താമസ സ്ഥലത്തിരുന്നുതന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാം. സാധാരണ വോട്ടിങിലുള്ള സ്വകാര്യതയും സുരക്ഷയും പൂര്‍ണമായും ഉറപ്പുവരുത്തി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കമ്മിഷണര്‍. സുരക്ഷ ഉറപ്പാക്കാന്‍ അത്യാധുനിക ക്രിപ്റ്റോഗ്രഫിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇ-വോട്ടിങ് സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നു സൈറ്റില്‍ മാനെജിങ് ഡയറക്റ്റര്‍ രാജീവ് സൂദ്. വോട്ടര്‍മാര്‍ക്ക് പെഴ്സനല്‍ കംപ്യൂട്ടറിനു പുറമെ ഇന്‍റര്‍നെറ്റ് കിയോസ്കുകള്‍ വഴിയോ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചോ സമ്മതിദാനാവകാശം ഉപയോഗിക്കാം. ഗുജറാത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇ-വോട്ടിങ് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 15 വിദേശ രാജ്യങ്ങളിലും ഇ-വോട്ടിങിനു സൈറ്റില്‍ സാങ്കേതിക സഹായം നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി