പൊങ്കാല അടുപ്പുകളില്‍ ഭക്തിയുടെ തീനാളങ്ങള്‍ ഉയരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ആറ്റുകാല്‍ ഭക്തരാല്‍ നിറഞ്ഞു കവിയുന്നു.
48 മണിക്കൂര്‍ നീണ്ട പണിമുടക്ക് നല്‍കിയ ആലസ്യത്തില്‍ നിന്നും തിരു അനന്തപുരിയെ ഭക്തിയുടെ ചൂടില്‍ ചേര്‍ത്തു നിര്‍ത്താന്‍ ജില്ല ഒന്നാകെ തയ്യാറായി കഴിഞ്ഞു. വേനലും ചൂടും ആറ്റുകാല്‍ അമ്മയെ വണങ്ങി പൊങ്കാല അര്‍പ്പിക്കാന്‍ ഒരു വിഗ്നവുമല്ല എന്നു തോന്നുംപോലെ ആറ്റുകാലും പരിസര പ്രദേശങ്ങളും ശ്രീത്വമുള്ള സ്ത്രീ ജനങ്ങള്‍ പൊങ്കാല അടുപ്പുകള്‍ കൂട്ടി കൈയടക്കി കഴിഞ്ഞു. ഒരു നാള്‍ ബാക്കി നില്‍ക്കുമ്പോഴും ഒരിടം പോലും ബാക്കിയില്ല എന്ന കാഴ്ച്ച അമ്മയുടെ ഭക്ത വാത്സല്യത്തിന്റെ ഉദാഹരണമാണ്. ആറ്റുകാലില്‍ എങ്കിലും ഒരിടം കിട്ടുക്ക എന്നത് ഓരോ ഭക്തയുടെയും സ്വപ്നമാണ്. പൊങ്കാല അടുപ്പുക്കള്‍ തിരുവന്തപുരത്തിന്റെ ഭൂരിഭാഗവും നിറയും. ആറ്റുകാലിന്റെ കിലോമീറ്റര്‍ കണക്കിന് ചുറ്റളവ് അമ്പലത്തിന്‍റെ ഭാഗമായി അടുപ്പുകള്‍ക്ക് സ്ഥലം ഒരുക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ജനങ്ങള്‍ ഒരു നാളില്‍ ഒത്തു കൂടുന്ന ഏക സ്ഥലം എന്ന ഖ്യാതിയുമായാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രം കഴിഞ്ഞ വര്‍ഷം 30 ലക്ഷം ഭക്തര്‍ക്ക് പുണ്യമേകി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഇതിനെ രണ്ട് തവണ ഉള്‍പെടുത്തിയിട്ടുണ്ട്.
കണ്ണകി, പാര്‍വതീ ചൈതന്യവുമായി , ആറ്റുകാലമ്മയായി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കാത്തുകൊള്ളുന്നു എന്നാണു വിശ്വാസം. അരിയും ശര്‍ക്കരയും കൊണ്ട് അമ്മക്ക് പൊങ്കാല കാലത്തില്‍ നിവേദിക്കുന്ന പ്രസാദം അടുത്ത ആണ്ടു വരെ എല്ലാ നന്മയും നല്‍കുമെന്നാണ് വിശ്വാസപൊരുള്‍ . അഭീഷ്ടവരദായിനിയായ ദേവിക്ക് പൊങ്കാല നല്‍കി പ്രാര്‍ത്ഥിക്കുന്ന എന്തും ദേവി നടത്തി തരുമെന്നാണ് ആധാരം.
മകരം- കുഭ മാസത്തിലെ കാര്‍ത്തികയില്‍ തുടെങ്ങി 10 ആണ് ആറ്റുകാല്‍ അമ്മടുടെ ഉത്സവം. ഒന്‍പതാം നാള്‍ പൊങ്കാല മഹോത്സവം നടക്കും. ഫെബ. 18 ന് ആണ് കപ്പുകെട്ടും കുടിയിരുത്തു മായി ആറ്റുകാല്‍ ഉത്സവത്തിന് തുടക്കമായത്.
ശക്തിസ്വരൂപയായ അമ്മക്ക് കുത്തിയോട്ടാത്തിനായി കുരുന്നു ബാലന്മാര്‍ കഠിന വ്രതം നോറ്റ് അമ്മയെ സേവിക്കാന്‍ നടപന്തലില്‍ എത്തും. ഫെബ. 20 കുത്തിയോട്ട വ്രതം ആരംഭിച്ചു.
ഒരു നാട്ടിലെ ഓരോ മണ്‍തരിയും ഒരു മഹായജ്ഞത്തിന്റെ ഭാഗമാകുന്ന കൂട്ടായ്മയാണ് ആറ്റുകാല്‍ പൊങ്കാലയുടെ മഹത്വം. ജാതിയും മതവും സമ്പന്നനും ദരിദ്രനും ഇല്ലാതെ എല്ലാരുടെയും സ്വകാര്യഭൂമിയും സര്‍ക്കാര്‍ ഓഫീസ് പരിസരവും റോഡുകളും എല്ലാ പുരങ്ങളും പൊങ്കാല അടുപ്പ് നിറഞ്ഞു.
നാളെ രാവിലെ 10.45 നു ദേവി സന്നിധിയിലെ തിരി വലിയ അടുപ്പില്‍ പകരും, അവിടെ നിന്ന് തിരിനാളങ്ങള്‍ ആയി അടുപ്പുകളിലേക്ക് തീ പകര്‍ന്നു നല്‍കും. 2.30 ന് പൊങ്കാല അര്‍പ്പിക്കല്‍ നടക്കും. എല്ലാ പൊങ്കാല കലങ്ങളിലും തീര്‍ഥം തളിക്കും. രാത്രി 10.45 ന് ദേവിയുടെ എഴുന്നോല്ലത്തു നടക്കും.
27നു കാപ്പ് അഴിക്കലും കുടിയിറക്കലും കുരിതിതര്‍പ്പണവും നടക്കുന്നതോടെ ഉത്സവം അവസാനിക്കും.
സര്‍ക്കാര്‍ പൊങ്കാലക്ക് പ്രാദേശിക അവധി നല്‍കും. തിരുവനന്തപുരം കോര്‍പ്പറേഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, എന്നിവര്‍ വന്‍പിച്ച തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്.