സര്‍വ്വനാശഹനമായി മഹാശിവരാത്രി

0

പതിയായ ലോകൈക നാഥനെ കാളകൂടം ഇല്ലാതാക്കാതിരിക്കാന്‍  കണ്ഠം മുറുക്കി പിടിച്ച് പ്രാര്‍ത്ഥിച്ച പാര്‍വതി ദേവിയുടെ ആരാധനയുടെ,സേവയുടെ, ഭക്തിയുടെ, ഭര്‍തൃ സ്നേഹത്തിന്റെ ഒക്കെ ശ്രേഷ്ഠമായ സങ്കല്‍പ്പത്തിന്‍ നിന്നാണ് ശിവരാത്രിയുടെ ഒരു കഥോല്‍പ്പത്തി.

പാലാഴിമദനത്തിനിടയില്‍ ഉണ്ടായ  കാളകൂടം ലോകനാശം വരുത്താതിരിക്കാന്‍ ഭഗവാന്‍ കൈ കുമ്പിളില്‍ പാനം ചെയ്യവേ, സര്‍വ്വ നാശകാരിയായ ആ വിഷം, ദേവി കൈകളാല്‍ ഭഗവാന്റെ കണ്ഠത്തില്‍ തടയുകയും ദേവന്‍ നീല നിറമുള്ള കണ്ഠമുള്ളനായി മാറുകയും ചെയ്തു എന്ന് പുരാണം.

സര്‍വ്വ പാപ പരിഹാരമായാണ് ഭക്തര്‍ ശിവരാത്രി വ്രതം നോല്‍കുന്നത്. പഞ്ചാക്ഷരീ മന്ത്രം ജപിച്ച് വ്രതശുദ്ധിയോടെ ഈ നാള്‍ കഴിച്ചാല്‍ സര്‍വ്വ പാപമുക്തി നേടുമെന്നു വിശ്വാസം . ഉത്തരേന്ത്യയില്‍ മഹാശിവരാത്രി പുണ്യകോടി നല്‍കുന്ന മഹോത്സവം തന്നെയാണ്. ശിവരാത്രി നാളിലെ ഉപവാസം ഇവിടെ ഏറ്റവും പ്രാധാന്യമുള്ളതാണ്. മാഘമാസ ചതുര്‍ഥിയിലെ ഈ പുണ്യദിനം എവിടെ പ്രകൃതിപോലും ഏറ്റു വാങ്ങും.

ശിവപുരാണത്തിലും മറ്റ് പല കഥകളിലും ശിവരാത്രിയുടെ ഐതിഹ്യം വ്യത്യസ്തമാണ്. പക്ഷെ ഈ നാളില്‍ ലോകത്തിലെ എല്ലാ ശിവഭക്തരും ഒരേ മനമോടെ ശിവ പങ്കജാക്ഷരി മന്ത്രം ജപിച്ച് ,ഉപവസിച്ച് പ്രാര്‍ഥനയോടെ ശിവാരാധന നടത്തുന്നു.

ഹിമാചലിലെ മാണ്ടിയിലെ ശിവരാത്രി ഫെയര്‍ ഈരേ പ്രസിദ്ധമാണ്. ഇവിടുത്തെ ഭൂത്നാഥ ഷേത്രത്തിലെ ശിവരാത്രി നോല്‍ക്കുന്നത് പവിത്രമാണ്. ഉജൈന്നിലും ശിവഭക്ത കോടികള്‍ ശിവരാത്രി നോല്‍ക്കും.

ഏറെ ശിവ   ക്ഷേത്രങ്ങള്‍  ഉള്ള തമിള്‍ നാട്ടിലെ ചിദംബരം ,തിരുവണണാ മലെ, കാഞ്ചിപുരം, തൃച്ചി എന്നിവിടങ്ങളില്‍ ശിവ രാത്രി ഏറെ പ്രധാനമാണ് .

കേരളത്തില്‍ ആലുവ മണല്പ്പുരത്തെ ശിവ രാത്രിയെ പറ്റി അറിയാത്ത മലയാളി ഉണ്ടാവില്ല.  കുംഭ മാസ നിലാവിലെ മണല്‍പ്പുറം  പുണ്യമേറിയ കാഴ്ചയാണ്. ഇവിടം ഭക്തരാല്‍ നിറയപ്പെടും. രാവിലെ ബലി തര്‍പ്പണം കഴിച്ച് കാത്തിരുന്നു രാത്രി കൂടി പിന്നെ പിരിയുമ്പോള്‍ മണപ്പുറം ഉത്സവ നിര്‍വൃതിയില്‍ ആകും. ഒട്ടേറെ കച്ചവടക്കരാല്‍ നിറഞ്ഞ മണല്പുരം ശിവരാത്രിയെ ഉണര്‍ന്നിരിക്കാന്‍ കൂട്ടാകും.