പ്രവാസി എക്സ്പ്രസ് സാഹിത്യ മത്സരങ്ങള്‍-2013

സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളപത്രം പ്രവാസി എക്സ്പ്രസ് സാഹിത്യ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മലയാള സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുവാനും അവരെ ലോകത്തിനു പരിചയപ്പെടുത്തി മലയാള സാഹിത്യശാഖയെ സമ്പുഷ്ടമാക്കാനുമുള്ള പ്രവാസി എക്സ്പ്രസിന്‍റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ലോകത്ത

സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളപത്രം 'പ്രവാസി എക്സ്പ്രസ്'  സാഹിത്യ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  മലയാള  സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുവാനും അവരെ ലോകത്തിനു  പരിചയപ്പെടുത്തി മലയാള സാഹിത്യശാഖയെ സമ്പുഷ്ടമാക്കാനുമുള്ള പ്രവാസി എക്സ്പ്രസിന്‍റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ്  ലോകത്തിലുള്ള എല്ലാ മലയാള സാഹിത്യകാരന്മാര്‍ക്കുമായി ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിജയികളെ സിംഗപ്പൂരില്‍ വച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് പുരസ്കാരം നല്‍കി ആദരിക്കുന്നതാണ്.

താഴെ പറയുന്ന വിഭാഗങ്ങളില്‍ ആണ് മത്സരങ്ങള്‍.

ജൂനിയര്‍ : 16 വയസ്സുവരെ - കഥ, കവിത

 സീനിയര്‍ : 16 വയസ്സിനു മുകളില്‍ - കഥ, കവിത, ലേഖനം



 നിബന്ധനകള്‍:

 1. മുന്‍പ് പ്രസിദ്ധീകരിക്കാത്ത രചനകളാണ് പരിഗണിക്കുക.

 2. രചനകളുടെ വിഷയം എഴുത്തുകാരന് തെരഞ്ഞെടുക്കാവുന്നതാണ്.

 3. 5 പേജില്‍ കവിയാത്ത (500 വാക്ക്) കഥയും, ലേഖനങ്ങളും,  40 വരിയില്‍ കവിയാത്ത കവിതയുമാണ് ക്ഷണിക്കുന്നത്.

 4. ഒരാള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ രചനകള്‍ സമര്‍പ്പിക്കാവുന്നതാണ്.

 5. രചനകള്‍  മലയാളത്തില്‍ ടൈപ്പ് ചെയ്തതോ, വൃത്തിയായ കൈയക്ഷരത്തില്‍ എഴുതി സ്കാന്‍ ചെയ്തോ അയക്കാവുന്നതാണ്.

 6. സമ്മാനം നേടിയതോ അല്ലാത്തതോ ആയ രചനകളില്‍ അനോയോജ്യമായവ  പ്രസിദ്ധീകരിക്കാനുള്ള അവകാശം പ്രവാസി എക്സ്പ്രസില്‍  നിക്ഷിപ്തമായിരിക്കും.

 7. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും

 രചനകള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം ഏപ്രില്‍ 22,  2013 ന്‌ മുന്‍പായി awards@pravasiexpress.com  എന്ന  ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം.

അപേക്ഷാ ഫോറം: PE_literary_competitions_2013.pdf

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു