സിനിമയില്‍ ചുവട് ഉറപ്പിക്കുന്ന അന്‍സാര്

ABC entertainment നിര്‍മ്മിക്കുന്ന “പാലക്കാട് മാധവന്‍” എന്ന തമിഴ് ചിത്രത്തിലെ ഒരു മുഖ്യവേഷത്തിലൂടെ അന്‍സാര്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നു. പത്മശ്രീ.വിവേക് നായകനും സോണിയ അഗര്‍വാള്‍ നായികയും ആകുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി ഷീലയുടെ മകനായിട്ടാണ് അന്‍സാര്‍ അഭിനയിക്കുന്നത്.

 സിനിമാ മോഹവുമായി കാമറ കോഴ്സ് പഠിക്കാന്‍ അഡയാര്‍ ഫിലിം ഇന്‍സ്ടിട്യൂട്ടില്‍ പോകാനൊരുങ്ങിയപ്പോള്‍ അതിനെ എതിര്‍ത്ത വീട്ടുകാര്‍ സിംഗപ്പൂരില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് പഠിക്കാന്‍ വിട്ടു. 2007ല്‍ സിംഗപ്പൂരിലെത്തിയ അന്‍സാര്‍ പഠനത്തോടൊപ്പം സ്വാദിഷ്ട് റസ്റ്റാറന്‍റില്‍ ജോലി ചെയ്തു വരവേ 2008ല്‍ ഏഷ്യാനെറ്റിലെ “സന്മനസ്സുള്ളോര്‍ക്ക് സമാധാനം” സീരിയല്‍ ഫെയിം കപ്യാര്‍ സജിയെ കഥാപാത്രമാക്കി ഒരു ആല്‍ബം നിര്‍മ്മിച്ചു അതില്‍ രണ്ട് ഗാനങ്ങളില്‍ അഭിനയിക്കയും ചെയ്തു. പിന്നീട് തമ്പിക്കിന്ത ഊര് എന്നൊരു തമിഴ് പടത്തില്‍ മുഖം കാണിച്ച അന്‍സാര്‍, പ്രീയപ്പെട്ട നാട്ടുകാരെ, നാദബ്രഹ്മം, കുന്തപ്പുര, ഏക് ദിവാനാ ധാ, ഒമേഗ.exe, എന്നീ ചിത്രങ്ങളില്‍ നെഗടിവ് റോളുകളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ Face 2 Face ല്‍ ശ്രദ്ധേയമായൊരു നെഗടിവ് റോളും ചെയ്തു.

2007 മുതല്‍2012 വരെ സിംഗപ്പൂരില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത് അന്‍സാറിന് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടിയും വന്നിട്ടുണ്ട്. പലപ്പോഴും നാട്ടില്‍ അവധിക്കു പോകുമ്പോള്‍ കിട്ടുന്ന ചെറിയ വേഷങ്ങള്‍ മാത്രമാണ് ചെയ്തു വന്നത്.
 മലയാളത്തിനു പുറമേ തമിഴ്,ഹിന്ദി ചിത്രങ്ങളിലും ചെറിയതെങ്കിലും ശക്തമായ കുറെയധികം നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ അന്സാരിനു അവസരം ലഭിച്ചു. 2007 മുതല്‍ക്കേ ആല്‍ബം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും  അന്ന് സഹകരിക്കാന്‍ വേറെ ആരുമില്ലതിരുന്നതിനാല്‍ ആ മോഹം നടന്നില്ല.

 ഇപ്പോള്‍ അന്‍സാര്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്തു അഭിനയിച്ച ആല്‍ബം “സയാങ്” എല്ലാ മലയാളം ചാനലുകളിലും പ്രക്ഷേപണം ചെയ്യുന്നുണ്ട്. Creative Media Creations ആണ് സിംഗപ്പൂരില്‍ ഇത് വിതരണം ചെയ്യുന്നത്.  

 വളര്‍ന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാറുള്ള മലയാളികളുടെ നല്ല പിന്തുണ ഈ യുവ കലാകാരനും ലഭിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Read more

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

ഭാരത് എന്‍ക്യാപ്പില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി ടാറ്റ അല്‍ട്രോസിന്റെ പുതിയ പതിപ്പ്. രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവു

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് നിയമങ്ങൾ പ്രകാരം രണ്ടാനമ്മയെ യഥാർഥ അമ്മയായി കണക്കാക്കാൻ കഴിയില്ലെന്നും, അതിനാൽ കുടുംബ പെൻഷനു പരിഗണിക്കാനാവില്

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ഹോളിവുഡ് താരം സിഡ്നി സ്വീനി ബോളിവുഡിന്റെ ഭാ ഗമാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രത്തി