നാം കാണാതെ പോയ പീപ് ലി (ലൈവ്)

കര്‍ഷക ആത്മഹത്യയാണ് മുഖ്യവിഷയമെങ്കിലും, മാധ്യമങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥിതിയുടെയും അനാവശ്യ ഇടപെടല്‍ സ്വകാര്യ ജീവിതത്തില്‍ എത്ര മാത്രം ആഘാതം ഏല്‍പ്പിക്കുന്നു, എന്ന് ഈ ചിത്രം നമുക്ക് വരച്ചു കാട്ടി തരുന്നു.

കാണാന്‍ മറന്ന സിനിമകളുടെ കൂട്ടത്തില്‍ പെട്ട് കിടക്കുകയായിരുന്നു  "പീപ് ലി (ലൈവ്)" . നല്ല സിനിമകള്‍ക്ക്  തിയേറ്റര്‍ കിട്ടാതെ വരുന്നത് കൊണ്ട് തന്നെ, ആദ്യമേ കുറ്റസമ്മതം നടത്തട്ടെ, "പീപ് ലി  (ലൈവ്)" കാണാന്‍ മറ്റ് സ്രോതസ്സുകളെ  ആശ്രയിക്കെണ്ട് വന്നു. രണ്ടു പ്രാവശ്യം കണ്ടാലും മതി വരാത്ത വിധത്തില്‍  ആ പ്രമേയത്തെ നല്ല രീതിയില്‍ വെളിച്ചം കാണിച്ച അനുഷ റിസ്വി-യെ എത്ര അഭിനന്ദിച്ചാലും കൂടുതലാവില്ല.


 കര്‍ഷക ആത്മഹത്യയാണ് മുഖ്യവിഷയമെങ്കിലും, മാധ്യമങ്ങളുടെയും രാഷ്ട്രീയ വ്യവസ്ഥിതിയുടെയും അനാവശ്യ ഇടപെടല്‍ സ്വകാര്യ ജീവിതത്തില്‍ എത്ര മാത്രം ആഘാതം ഏല്‍പ്പിക്കുന്നു, എന്ന് ഈ ചിത്രം നമുക്ക് വരച്ചു കാട്ടി തരുന്നു. ചെറിയ കാര്യങ്ങളെ പോലും രാഷ്ട്രീയമുതലെടുപ്പിനായി, ചെറുതാക്കി കാട്ടാനും, പെരുപ്പിച്ചു പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനും  ജനസേവകര്‍ എന്ന് പറയുന്ന വിഭാഗത്തിനുള്ള കഴിവ് എത്ര മാത്രം ഉണ്ടെന്നു നമ്മള്‍ ഒരിക്കല്‍ കൂടി ഇവിടെ നിന്നും മനസ്സിലാക്കുന്നു. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ട  മാധ്യമങ്ങള്‍ക്ക് എവിടെയാണ് പാളിച്ച പറ്റുന്നത് എന്നും, ജനങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത് ഇതാണ് എന്ന രീതിയില്‍ "വാര്‍ത്താ മെനു" തയ്യാറാക്കി വയ്ക്കുന്ന മാധ്യമങ്ങള്‍ക്കും (എല്ലാവരെയും ഉദ്ദേശിച്ചല്ല ! ) ഒരു പുനര്‍ചിന്തനതിനുള്ള വഴിമരുന്ന് കൂടി ആണ് ഈ ചിത്രം.
 
 കടബാധ്യതകളും പട്ടിണിയും കാരണം നട്ടം തിരിഞ്ഞു നില്‍ക്കുന്ന നാഥു എന്ന കര്‍ഷകനെയും കുടുംബത്തെയും കാണിക്കുന്നതിലൂടെ,  ആയുധ ശേഷിയിലും, സാങ്കേതിക വിദ്യയിലും ഉന്നതമാണെന്ന് നാം അഹങ്കരിക്കുന്ന  ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമാണ് നാം "പീപ് ലി  (ലൈവ്)"-ല്‍ കാണുന്നത്. "1991 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 8 മില്യണ്‍ കര്‍ഷകര്‍ ഇന്ത്യയില്‍ കാര്‍ഷികവൃത്തി ഉപേക്ഷിച്ചു" എന്ന വലിയ കണക്കുമനസ്സിലാക്കാന്‍ ഈ  90 മിനിറ്റ് സമയമെങ്കിലും നാം മാറ്റി വയ്ക്കുക.

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ