ഡല്‍ഹി :സിംഗപ്പൂര്‍ ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിലവിലുള്ള പ്ലാസ്റ്റിക് നോട്ട് ഇന്ത്യയിലും നിലവില്‍ വരുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി. സുബ്ബറാവുവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് കറന്‍സികള്‍ പുറത്തിറക്കുക. ഇത് വിജയമായാല്‍ പിന്നീട് പ്ലാസ്റ്റിക് നോട്ടുകള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും.
കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ ബിസിനസ്സ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടയിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ദീര്‍ഘകാലം നിലനില്‍ക്കുമെന്നതിനാലാണ് പ്ലാസ്റ്റിക് കറന്‍സികള്‍ പുറത്തിറക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരിക്കുന്നത്.പേപ്പര്‍ നോട്ടിനേക്കാള്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് പ്ലാസ്റ്റിക് കറന്‍സികള്‍ ഉപയോഗിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10 രൂപയുടെ പോളിമര്‍/പ്ലാസ്റ്റിക് കറന്‍സികള്‍ പുറത്തിറക്കാനാണ് ആര്‍.ബി.ഐ തീരുമാനം. കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, ഷിംല എന്നീ സ്ഥലങ്ങളിലാവും ആദ്യ ഘട്ടത്തില്‍ കറന്‍സി പുറത്തിറക്കുക.
വ്യാജ കറന്‍സികള്‍ വ്യാപകമാകുന്നത് തടയുക എന്നതും പ്ലാസ്റ്റിക് കറന്‍സി കൊണ്ട് ലക്ഷ്യമിടുന്നുണ്ട്.