ബുഗിസ് : പി എസ് ഐ 400 കടന്നതോടെ പരിഭ്രാന്തിയിലായ സിംഗപ്പൂര്‍ ജനത വന്‍ തോതില്‍ മാസ്ക്കുകള്‍ വാങ്ങാന്‍ തുടങ്ങിയതോടെ വിപണിയില്‍ മാസ്ക്കുകള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെടുന്നു .കൂടാതെ അവസരം മുതലാക്കി വില വര്‍ദ്ധിപ്പിച്ചു ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ് വ്യാപാരികള്‍ .കമ്പനികള്‍ ജോലിക്കാര്‍ക്കായി കൂടുതല്‍ മാസ്ക്കുകള്‍ വാങ്ങിക്കൂട്ടുന്നതും ദൌര്‍ലഭ്യം ഉണ്ടാകുവാന്‍ കാരണമായിട്ടുണ്ട് .
പുകയില്‍ നിന്നുള്ള അണുക്കളെ തടയുവാനായി മാസ്ക്കുകള്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്.എന്നാല്‍ മാസ്ക്കുകളുടെ ലഭ്യത കുറഞ്ഞതോടെ മറ്റു മാര്‍ഗങ്ങള്‍ തേടി പോകുകയാണ് രാജ്യത്തെ ജനങ്ങള്‍ .ഒരു വിഭാഗം ജനങ്ങള്‍ പന്‍ഡാന്‍ ഇല മാസ്ക്കിനു പകരം ഉപയോഗിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മണമുള്ള ഇത്തരം ഇലകള്‍ ചിലവുകുറഞ്ഞു ലഭിക്കുമെന്നതിനാല്‍ കൂടുതല്‍പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ അണുക്കളെ തടയാന്‍ കഴിയാത്ത ഇത്തരം മാര്‍ഗങ്ങളെ പ്രയോജനം ചെയ്യില്ലെന്നാണ് മറുവിഭാഗം പറയുന്നത്.എന്തായാലും മാസ്ക്കുകളുടെ വിലവര്‍ധന ഈ നിലയില്‍ പോയാല്‍ കൂടുതല്‍ ആളുകള്‍ മറ്റുമാര്‍ഗങ്ങള്‍ തെടിപ്പോകുമെന്ന സൂചനയാണ് നല്‍കുന്നത് .അതുകൊണ്ട് പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി മാസ്ക്കുകള്‍ വിതരണത്തിന് എത്തിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ .