ഞങ്ങള്‍ സിംഗപ്പൂരിനോട് മാപ്പ് പറയേണ്ട കാ
സിംഗപ്പൂരിനോട് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലെന്ന് ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി മാര്‍ട്ടി നതലേഗാവ പത്രസമ്മേളനത്തില്‍ അറിയിച്ചു.എന്നാല്‍ പ്രശ്നപരിഹാരത്തിന് വേണ്ടിയുള്ള എല്ലാ നടപടികളുമായി മുന്നോട്ടു പോകുവാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജക്കാര്‍ത്ത : സിംഗപ്പൂരിനോട് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലെന്ന് ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി മാര്‍ട്ടി നതലേഗാവ പത്രസമ്മേളനത്തില്‍ അറിയിച്ചു.എന്നാല്‍ പ്രശ്നപരിഹാരത്തിന് വേണ്ടിയുള്ള എല്ലാ നടപടികളുമായി മുന്നോട്ടു പോകുവാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിംഗപ്പൂര്‍ സര്‍ക്കാര്‍, ഇന്തോനേഷ്യ ഇക്കാര്യത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികളെ മനസ്സിലാക്കണമെന്നും ,വര്‍ഷങ്ങളായി സര്‍ക്കാര്‍ ഇടപെടല്‍മൂലം ഈ പ്രശ്നം വളരെയധികം കുറഞ്ഞു വരുന്നതായും മന്ത്രി അറിയിച്ചു .സര്‍ക്കാര്‍ ഇക്കാര്യത്തിലും ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കാര്യങ്ങളുടെ സ്ഥിതിവിവരങ്ങള്‍ സിംഗപ്പൂരിനെ സമയാസമയങ്ങളില്‍ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .
സിംഗപ്പൂര്‍ പോലെ തന്നെ ഇന്തോനേഷ്യ പല സിറ്റികളും പുകയാല്‍ മൂടപ്പെട്ടു കഴിഞ്ഞു.കാഴ്ചയ്ക്ക് തന്നെ തടസ്സമുണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ് .കൃത്രിമമഴയാണ് നിലവില്‍ മുന്നിലുള്ള ഫലപ്രദമായ മാര്‍ഗം എന്നാണ് വിദഗ്ധര്‍ പറയുന്നത് .