കൊച്ചിയിലേക്ക് മലേഷ്യ എയര്‍ലൈന്‍സ് ,സര്‍വീസ്‌ ഒക്ടോബര്‍ 27 മുതല്‍

0

കൊലാലംപൂര്‍ :അഞ്ച്‌ വര്‍ഷം മുന്‍പ് നല്‍കിയ വാഗ്ദാനം മലേഷ്യ എയര്‍ലൈന്‍സ് പ്രാവര്‍ത്തികമാക്കുന്നു .കൊച്ചിയിലേക്ക് ഒക്ടോബര്‍ 27 മുതല്‍ ആഴ്ചയില്‍ 7 സര്‍വീസ്‌ നടത്തുമെന്ന് മലേഷ്യ എയര്‍ലൈന്‍സ് വ്യക്തമാക്കി .ടിക്കറ്റ്‌ വില്‍പ്പന ഈ ആഴ്ച മുതല്‍ ആരംഭിക്കുമെന്ന് സിംഗപ്പൂര്‍ ഓഫീസ് പ്രവാസി എക്സ്പ്രസിനു നല്‍കിയ പ്രത്യേക ഇമെയില്‍ സന്ദേശത്തില്‍ അറിയിച്ചു .

രാത്രി 10.25-നു കൊച്ചിയിലേക്ക് യാത്ര തിരിക്കുന്ന വിമാനം 12.01-നു കൊച്ചിയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് അംഗീകാരം ലഭിച്ചിട്ടുള്ളത് .തിരിച്ചു 12-50-നു പുറപ്പെടുന്ന വിമാനം രാവിലെ 7.35-നു കൊലാലംപൂരില്‍ എത്തിച്ചേരും .ബോയിംഗ് വിഭാഗത്തിലെ 737-800 വിമാനമാകും സര്‍വീസിന് ഉപയോഗിക്കുക .160 മുതല്‍ 190 വരെ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ വിഭാഗത്തിലെ വിമാനങ്ങള്‍ .

എയര്‍ഏഷ്യയുടെ ഏറ്റവും ലാഭകരമായ രണ്ടു റൂട്ടുകളാണ് കൊച്ചിയും ,തിരുച്ചിറപ്പള്ളിയും എന്ന് എയര്‍ഏഷ്യ പറഞ്ഞതിന് തൊട്ടു പിന്നാലെ മാലിന്‍ഡോ എയറിന്റെ കൊച്ചിയിലേക്ക് സര്‍വീസ്‌ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു .എന്നാല്‍ ഈ വാര്‍ത്തകളൊക്കെ നിലവിലുള്ളപ്പോള്‍ ഇതൊന്നും വക വെയ്ക്കാതെയാണ് മലേഷ്യ കൊച്ചിയിലേക്ക് സര്‍വീസ്‌ തുടങ്ങുന്നത് .എന്നാല്‍ പൊതുവേ കാശുകുറഞ്ഞ വിമാനയാത്ര തിരഞ്ഞെടുക്കുന്ന മലയാളികള്‍ മലേഷ്യ എയലൈന്‍സ് ഫലപ്രദമായി ഉപയോഗിക്കില്ലെന്ന വാദത്തിനു മറുപടിയായി ടൈഗറും .സില്‍ക്ക്‌എയറും സിംഗപ്പൂരിലേക്ക് വിജയകരമായി സര്‍വീസ്‌ നടത്തുന്നത് ചൂണ്ടിക്കാട്ടുകയാണ് പ്രമുഖര്‍ .

മികച്ച സൗകര്യങ്ങളാണ് മലേഷ്യ എയര്‍ലൈന്‍സ് നല്‍കുന്നത് .താരതമ്യേനെ അമിതമായി ചാര്‍ജ് ഈടാക്കാതെ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികളില്‍ ഒന്നാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് .നിലവില്‍ ബാഗ്ലൂര്‍ ,ചെന്നൈ ,മുംബൈ ,അഹമ്മദാബാദ് ,കൊല്‍ക്കത്ത ,ഡല്‍ഹി ,ഹൈദരാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക് മലേഷ്യ എയര്‍ലൈന്‍സ്‌ സര്‍വീസ്‌ നടത്തുന്നുണ്ട് .മികച്ച പ്രതികരണമാണ് ഇന്ത്യയിലേക്ക് സര്‍വീസ്‌ വ്യാപിപിക്കാന്‍ തീരുമാനിക്കുവാന്‍ പ്രചോദനമായതെന്നു  അധികൃധര്‍ അറിയിച്ചു .

സിംഗപ്പൂരില്‍ നിന്ന് കൊലാലംപൂര്‍ വഴി കൊച്ചിയിലേക്ക് ഒരു മണിക്കൂര്‍ ട്രാന്‍സിറ്റ്‌ സമയത്തില്‍ യാത്ര ചെയ്യുവാനും സാധിക്കും.300 സിംഗപ്പൂര്‍ ഡോളറിനു വരെ ഈ രീതിയില്‍ യാത്ര ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .ഇതേ രീതിയില്‍ സര്‍വീസ്‌ നടത്തുന്ന ചെന്നൈയിലേക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.എന്നാല്‍ കൊച്ചിയിലേക്ക് നിലവില്‍ ആവശ്യത്തിന് സര്‍വീസ്‌ ഉള്ളതിനാല്‍ വലിയ രീതിയില്‍ മലേഷ്യ എയര്‍ലൈന്‍സിനു യാത്രക്കാരെ ലഭിക്കുവാന്‍ സാധ്യത കുറവാണ്.എന്നാല്‍ എന്നാല്‍ ഓസ്ട്രേലിയ ,മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാരെ മലേഷ്യയില്‍ എത്തിച്ചതിനു ശേഷം കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്‌വഴി കൂടുതല്‍ വരുമാനം നേടുവാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് എയര്‍ലൈന്‍ .