ഓണനിലാവോടെ സിംഗപ്പൂര്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം. ഈ വര്‍ഷത്തിന്‍റെ പൊന്നോണ വരവേല്‍പ്പ് ചോന്ഗ് പാങ്ങ് ഓണാഘോഷങ്ങളോടെ ആരംഭിക്കും. 27 ശനിയാഴ്ച്ച വൈകിട്ട് ആറു മണിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഓണ നിലാവ് 2013 എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പാട്ടും നൃത്തവും ചിരിയുമായി മലയാളത്തിലെ പ്രശസ്തരായ നിരവധി കലാകാരന്‍മാര്‍ ആഘോഷമേളം കാഴ്ച്ച വെയ്ക്കും . ഇതില്‍ താരാകല്യാണ്‍ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് മുഖ്യ ആകര്‍ഷണം. സൗഭാഗ്യയും നൃത്തം അവതരിപ്പിക്കും.
ടെലിവിഷന്‍ മേഖലയിലെ സൂപ്പര്‍ ഹാസ്യതാരങ്ങള്‍ ആയ അനീഷും കിഷോറും ചേര്‍ന്ന് ചിരിയുടെ ഓണ പൂക്കള്‍ വിരിയിക്കും. പുതുമയുള്ള ഹാസ്യ വിരുന്നുമായാണ് ഇവരുടെ സിംഗപ്പൂര്‍ സന്ദര്‍ശനം. മലയാളികള്‍ മുമ്പെങ്ങും അനുഭവിച്ചറിയാത്ത ചിരിയുടെ വിരുന്നാവും കാണികളെ കാത്തിരികുന്നത്.ആന്‍ മേരി, രാജീവ് എന്നീ യുവ ഗായകര്‍ സ്വരമാധുരിയില്‍ ഓണനിലാവില്‍ പാട്ടിന്‍ ആരവം ഉയരും..
ഇത് കേരളക്കരയുടെ ഉത്സവ കാലത്തിന്‍റെ കാഹളമായി സിംഗപ്പൂര്‍ മലയാളികളെ വിളിച്ചുണര്‍ത്തുന്ന ആദ്യ ഓണ പരിപാടി എന്ന നിലയില്‍ മലയാളികള്‍ ആവേശമോടെയാണ് ഈ പരിപാടിക്കായ് കാത്തിരിക്കുന്നത് .
ഇനിയുള്ള രണ്ടു മാസകാലം ഓണപ്പരിപാടികളുടെ ഘോഷയാത്ര തന്നെയാകും മലയാളികളെ കാത്തിരിക്കുന്നത്. ചെറുതും വലുതും ആയ സംഘടനകളും കമ്മ്യുണിറ്റി ക്ലബ്‌കളും ഓണ പരിപാടിയുടെ തയ്യാറെടുപ്പിലാണ്.
ചോന്ഗ് പാങ്ങ് സിസി ഐഎഇസി ആണ് ഓണനിലാവിന്‍റെ സംഘാടകര്‍.
For tickets please contact
9638 3472 6758 8258 $10/pax