ഒരു നേരമെങ്കിലും കേള്‍ക്കാതെ വയ്യയീ ഗന്ധ

ഗാന ഗന്ധര്‍വന്‍ പത്മശ്രീ ഡോ.കെ ജെ യേശുദാസ് എസ് എം എ ഓണം നൈറ്റ് –ല്‍.. ആഗസ്റ്റ് 23 വെള്ളിയാഴ്‌ച്ച വൈകിട്ട് ഏഴരയ്ക്കാണ് ഓണം നൈറ്റ്‌.. ഒരിക്കലെങ്കിലും ഗാനഗന്ധര്‍വനെ നേരിട്ട് കാണാനും, സ്വര മാധുരിയിലലിയാനുമുള്ള അസുലഭ മുഹൂര്‍ത്തം....

ദൈവങ്ങള്‍ കേട്ടുണരുന്ന കേട്ടുറങ്ങുന്ന സ്വര ഗംഗാ പ്രവാഹത്തിന്  സദസ്സ് ഒരുക്കുകയാണ് സിംഗപ്പൂര്‍ മലയാളി അസ്സോസ്സിയേഷന്‍ . 2013 ഓണപരിപാടി ആയാണ് എസ് എം എ ഈ മനോഹര സന്ധ്യക്ക്‌ വേദി ഒരുക്കുന്നത് . ഗാന ഗന്ധര്‍വന്‍ പത്മശ്രീ  ഡോ.കെ ജെ യേശുദാസ് തന്‍റെ സ്വര മാധുരിയില്‍ സിംഗപ്പൂരിന്‍റെ നനുത്ത കുളിരുള്ള കാറ്റിനെ പോലും സ്വര്‍ഗ്ഗ തുല്യമാക്കും.

 സിംഗപ്പൂരിലെ പൊന്നിന്‍ ചിങ്ങത്തില്‍  ഓണപൂനിലാവിലായ്  വിരിയുന്ന ഒരായിരം പൂ മൊട്ടുകള്‍ താളം പിടിക്കുക ഗാന ഗന്ധര്‍വന്‍റെ വരികള്‍ കേട്ടിട്ടാവും. ഒരു മലയാളിയുടെ ജീവിതത്തിന്‍റെ ഒരു കാലഘട്ടം നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന ഒരേയൊരു ദേവ നാദത്തിന്‍റെ ഉടമയെ ഒരു നോക്ക് കാണാന്‍ പ്രായ ഭേദമന്യേ എല്ലാവരും കാത്തിരിക്കുന്നു.

 എസ് എം എ ഓണം നൈറ്റ് ഭാഗമായി ഗാന ഗന്ധര്‍വന്‍റെ ഇളം തലമുറക്കാരനും യുവാക്കളുടെ ഇഷ്ട ഗായകനുമായ വിജയ്‌ യേശുദാസ് ഉള്‍പ്പെടെ യുവ ഗായകരും പരിപാടിയില്‍ ഒത്തു ചേരും.

 തലമുറകുളുടെ നാദ പ്രപഞ്ചം തീര്‍ക്കുന്ന എസ് എം എ ഓണം നൈറ്റ് ടിക്കറ്റ്‌ നേടുന്നത്  തന്നെ ഒരു ആവേശം പോലെ സിംഗപ്പൂര്‍ മലയാളികള്‍ ഏറ്റെടുത്തത് തന്നെ ഈ അനിര്‍വചനീയ ചടങ്ങിന് സാഷ്യം വഹിക്കാന്‍ കിട്ടുന്ന അസുലഭ മുഹൂര്‍ത്തം നഷ്ടമാകരുത് എന്ന ചിന്തയിലാകും.

 പതിവ് പ്രവാസി ഓണം കലാപരിപാടികള്‍ കണ്ടു മടുക്കുന്ന സിംഗപ്പൂര്‍ മലയാളികള്‍ക്ക് ഈ വര്‍ഷം വേറിട്ട ഓണ സമ്മാനമായാണ് എസ് എം എ ഓണം നൈറ്റ് കാഴ്ച്ച വയ്ക്കപെടുന്നത്.
 ശ്രീ.യേശുദാസിനോടൊപ്പം യുവ നിരയില്‍  വിജയ്‌ യേശുദാസ്, ഗായത്രി അശോകന്‍, സിതാര  എന്നിവരും ഗാനശാഖകളുടെ വര്‍ണ്ണ പൂക്കളാല്‍ ഓണ പൂക്കളം തീര്‍ക്കും.

 പല തലമുറകളുടെ ഗാനങ്ങള്‍ ലൈവ് ആയി ഗാന ഗന്ധര്‍വന്‍റെ സ്വരത്തില്‍ തന്നെ കേള്‍ക്കാം എന്നത് ഒരായുസിന്‍റെ അനുഗ്രഹമായി കാണുന്നു സിംഗപ്പൂരിലെ ഒരു വലിയ കൂട്ടം പുതു മലയാളി തലമുറ. പ്രവാസിയായി എത്തപ്പെട്ടിട്ടുള്ള വലിയ ഒരു വിഭാഗം യുവാക്കള്‍ മലയാളി ആയിരുന്നിട്ടും ശ്രീ.യേശുദാസിനെ നേരില്‍ കാണാന്‍ ഭാഗ്യം ലഭിക്കാത്തതില്‍ നിന്നുള്ള മോചന അവസരമായി കാണുന്നു ഓണം നൈറ്റ്. ജീവിതത്തില്‍  ഒരിക്കല്‍ എങ്കിലും, ഒരിക്കലെങ്കിലും കാണാതെ വയ്യ, നേരിട്ട് കേള്‍ക്കാതെ വയ്യ, ഈ ഗന്ധര്‍വ ഗായകനെ എന്ന് കരുതുന്നു ഇവര്‍.

 സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍  ഇവിടുത്തെ ഏറ്റവും വലിയ, ഏറ്റവും പാരമ്പര്യമുള്ള മലയാളി കൂട്ടായ്മ ആണ്, സിംഗപ്പൂരിന്‍റെ കലാ സാംസ്കാരിക ഭൂപടത്തില്‍ മലയാളികളുടെ സംഘടനാ മുദ്ര കോറിയിട്ട പതിറ്റാണ്ടുകളുടെ ശ്രേഷ്മായ പ്രവര്‍ത്തന ചരിത്രമുണ്ട്  ഈ മലയാളി സംഘടനാ മുത്തശ്ശിക്ക്.

 മലയാളികരുടെ ഓരോ സ്പന്ദനവും അടുത്തറിയുകയും സംസ്കാരം, ഭാഷ, മലയാള കല, കായികം, സാമൂഹികം, പൊതു രംഗം തുടങ്ങി എല്ലാ മേഖലകളും സസൂക്ഷ്മം വിലയിരുത്തി മലയാളികളെ ആദരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും, സിംഗപ്പൂര്‍ മലയാളികള്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നു ഈ ബ്രഹത് സംഘടന.

 ലിറ്റില്‍ ഇന്ത്യ റേസ് കോസ് റോഡിലെ എസ് എം എ യുടെ സ്വന്തം ആസ്ഥാനം മലയാളികള്‍ക്ക് എല്ലാ പിന്തുണയും നല്‍കി പ്രവര്‍ത്തിക്കുന്നു. സാംസ്കാരിക കൂട്ടായ്മകള്‍, കല, സംഗീത പരിശീലന ക്ലാസുകള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, കവി അരങ്ങുകള്‍ തുടങ്ങി സജീവമായ മലയാള ഭാഷാ സാന്നിധ്യമായ് തുടരുന്നു ഇവിടം. അതി ശക്തമായ നേതൃത്ത്വ നിരയും , കമ്മറ്റികളും , യുവ ജന, കലാ കായിക വിഭാഗങ്ങളും എസ് എം എ യുടെ പിന്‍ ശക്തിയാണ്.

 എസ് എം എ യും ഗാന ഗന്ധര്‍വനും ചേരുമ്പോള്‍ കുലീനമായ കലാ സമ്മേളത്തിന്‍ വേദിയാകും പ്രസിദ്ധമായ എക്സ്പ്ലനെഡ് തീയെറ്റെര്‍.

 35,55,75,105 എന്നീ നിരക്കുകളില്‍ പ്രവേശന പാസ്സ് ലാഭമാണ്.

 Buy your tickets now: http://www.sistic.com.sg/cms/events/index.html?contentCode=drkj0813
 or contact : 9880 0295

 Date: 23rd August 2013
 Time: 7:30pm till 10:30pm.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ