മധുരം നുണയാന്‍ എത്തിയവര്‍ക്ക് അതിമധുരം വിളമ്പി “RP Ponnonam 2013”

0

വുഡ് ലാണ്ട്സ് :ഓണാഘോഷം സ്റ്റേജ് ഷോയിലേക്ക് ഒതുങ്ങിക്കൂടുമ്പോള്‍ അതില്‍ നിന്ന്    വ്യത്യസ്തമായി മലയാളതനിമയുടെയും കലാ – കായിക സമ്പത്തിന്റെയും തിലകക്കുറി ഒരിക്കലും മായില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്റി പ്പബ്ലിക്ക്‌  പോളിടെക്നിക്കിലെ  മലയാളി വിദ്യാർഥികൾ . ഇന്നും ഓണപ്പാട്ടിനും ഓണസദ്യയ്കും അതിന്‍റെ  മഹത്വം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് വിളിച്ചറിയിക്കുകയായിരുന്നു RP പൊന്നോണം . ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ  റിപ്പബ്ലിക്ക്‌  പോളിടെക്നിക്കിൽ വെച്ചായിരുന്നു ഈ ദൃശ്യ വിരുന്ന് . ഏകദേശം അഞ്ഞൂറോളം വരുന്ന മലയാളികൾ പങ്കെടുത്ത പരിപാടിയുട ഉത്ഘാടനം ഡോ.പ്രഹ്ലാദ് വടക്കേപ്പാട്ട് ആയിരുന്നു .

തുടര്‍ച്ചയായ നാലാം വർഷമാണ് RP മലയാളീസ് സിങ്കപ്പൂർ മലയാളികളുടെ മനം കവരുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെകലാ  കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ,ബാഡ്മിന്ടന്‍ ,  വോളിബോൾ, വടംവലി, ഷോർട്ട് ഫിലിംമത്സരം തുടങ്ങി വിവിധയിനം മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിന്റെ തനതു കലകൾക്ക് പ്രാധാന്യം നല്കിക്കൊണ്ട് കേരളീയ പാരമ്പര്യം ഒട്ടും ചോര്‍ന്നു  പോകാതെ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾക്കാണ് റിപ്പബ്ലിക്ക്‌  പോളിടെക്നിക് സാക്ഷ്യം വഹിച്ചത് .

ഉന്നത നിലവാരം പുലർത്തിയ പരിപാടി ഇനങ്ങൾക്ക് പുറമേ കാണികളുടെ ആവേശവും, വിഭവ സമൃദ് ധമായ സദ്യയും പ്രോഗ്രാമിന്റെ പ്രധാന ആകർഷകമായിരുന്നു. ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന പരിപാടികൾ  കേരളതനിമ വിളിച്ചോതുന്നതായിരുന്നു. പ്രവാസികൾക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഓണത്തിന്റെ നല്ല നാളുകൾ തിരികെക്കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ട് സിംഗപ്പൂര്‍ മലയാളികൾക്ക് മാതൃ കയാവുകയാണ് ഈ ഒരു പറ്റം മലയാളി വിദ്യാർഥികൾ. ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും പൂക്കളം തീർക്കാൻ ഓണപ്പാട്ടിന്റെ അകമ്പടിയോടെ പുതുക്കോടിയുമായി കാത്തിരിക്കുന്ന ഓരോ മലയാളിക്കും RP മലയാളികളുടെ ഓണാശംസകൾ.