ഓണാശംസകള്‍

കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ഒരു നാടിനെ സ്വപ്നം കണ്ടു, പൂക്കളവും ഊഞ്ഞാലും മനസ്സില്‍ തീര്‍ത്തു, ഓരോ പ്രവാസി മലയാളിയും ഇന്ന് ഓണം ആഘോഷിക്കുന്നു. എല്ലാ മലയാളികള്‍ക്കും വായനക്കാര്‍ക്കും, പ്രവാസി എക്സ്പ്രസ്, ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.


 കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ഒരു നാടിനെ സ്വപ്നം കണ്ടു, പൂക്കളവും ഊഞ്ഞാലും മനസ്സില്‍ തീര്‍ത്തു,  ഓരോ പ്രവാസി മലയാളിയും ഇന്ന് ഓണം ആഘോഷിക്കുന്നു.

 ചിങ്ങനിലാവിലാപൊന്‍ വെളിച്ചത്തില്‍
 മുങ്ങിക്കുളിക്കുവാന്‍ മോഹമുണ്ടിപ്പോഴും...

 തിങ്ങിനിറഞ്ഞാ കറികളുമാമടപ്രഥമനും
 മങ്ങാതെ നില്‍ക്കുന്നിതാ  മനസ്സിലിപ്പോഴും !

 "ഉള്ളത് കൊണ്ട് ഓണം പോലെ" എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി കൊണ്ട്, സഹപ്രവര്‍ത്തകരോടും സഹമുറിയന്‍മാരോടും കൂട്ടുകാരോടും ചേര്‍ന്ന് ഓണം ആഘോഷിക്കുമ്പോള്‍, ഈ ഓരോ മലയാളി കൂടിച്ചേരലുകളും ഓരോ ചെറു-കേരളങ്ങളെ തീര്‍ക്കുന്നു. "പൂവേ പൊലി" വിളികള്‍ കേള്‍ക്കാനില്ലെങ്കിലും "മത്സര പൂക്കളങ്ങളില്‍" ആശ്വാസം കണ്ടെത്തി ഓരോ പ്രവാസിയും മനസ്സില്‍ ‍"മാവേലി നാട് വാണീടും കാലം" സങ്കല്‍പ്പിച്ചു; "ആമോദത്തോടെ വസിക്കും കാലം" സ്വപ്നം കാണുന്നു. നാട്ടിലെ ഓണം, ചാനലുകളിലെ "ബ്ലോക്ക്‌ ബ്ലസ്റ്റര്‍" ചിത്രങ്ങളില്‍ അലിഞ്ഞു തീരുമ്പോള്‍,  ഒരു പക്ഷെ കൂടുതല്‍ ഗൃഹാതുരതയോടെ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികളായിരിക്കും.

 ലീവില്ലാത്ത പലരും സൗകര്യപൂര്‍വ്വം ഓണാഘോഷം ഞായറാഴ്ച തന്നെ ആഘോഷിച്ചു . പലര്‍ക്കും ഓണസദ്യയ്ക്ക് സ്പൈസ് ജംഗ്ഷനും, സ്വാദിഷ്ടും തന്നെ ശരണം. മലയാളി ഹോട്ടലുകളിലെ റെഡിമെയിഡ് ഓണസദ്യകളും സിംഗപ്പൂര്‍ മലയാളിയുടെ ഓണാഘോഷത്തിനു രുചി കൂട്ടുന്നു.

 ഒരു പരിധി വരെ, ഓരോ പ്രവാസിയും ഒരു മാവേലി ആയി സ്വയം സങ്കല്‍പ്പിക്കുന്നു. അഭിനവ വാമനന്‍ ആയ, "മുതലാളി-മേലുദ്യോഗസ്ഥന്‍റെ" കനിവ് കിട്ടിയാല്‍, ഈ ഓണക്കാലത്ത് കേരളമെന്ന സ്വന്തം "രാജ്യത്തേക്ക്" ഒരു യാത്ര,  അവരുടെ സ്വപ്നമാണ്. അതിനു വേണ്ടി മൂന്നടി മണ്ണ് എന്ന പോലെ, ആണ്ടില്‍ മുന്നൂറു ദിവസവും അവധിയില്ലാതെ ജോലി ചെയ്യാന്‍ അവര്‍ തയ്യാറാണ്.

 തുമ്പയും മുക്കുറ്റിയും ഇനിയും പൂക്കുമെന്നു കൊതിച്ചു,  ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഓണം ആഘോഷിക്കുന്നത് സ്വപ്നം കണ്ടു നമുക്കും ഈ ഓണത്തെ കൊണ്ടാടാം. എല്ലാ മലയാളികള്‍ക്കും വായനക്കാര്‍ക്കും, പ്രവാസി എക്സ്പ്രസ്, ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു