ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ട സിറിയയില്‍ രാസായുധ നശീകരണ പ്രക്രിയ അന്താരാഷ്ട്ര സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചു.
രാസായുധ നിരായുധീകരണ സമിതിയുടെ നേതൃത്വത്തിലാണ് നശീകരണ പ്രക്രിയ നടക്കുന്നത്. കട്ടിംഗ് ടോര്‍ച്ചും ആംഗിള്‍ ഗ്രൈന്‍ഡേഴ്സും ഉപയോഗിച്ച് , ബോബുകളുടെയും, മിസൈല്‍ വാര്‍ഹെഡുകളുടെയും, മിക്സിംഗ് ഉപകരണങ്ങളുടെയും നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സംഘത്തിലെ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു..
അമേരിക്കയും റഷ്യയും തമ്മില്‍ കഴിഞ്ഞ മാസം എത്തിച്ചേർന്ന ധാരണപ്രകാരമാണ് രാസായുധങ്ങള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചത്. സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ പരിശോധിച്ച ശേഷമാണ് നശീപ്പിക്കുന്നത്.
യു.എന്‍ കണക്ക് പ്രകാരം സിറിയന്‍ അഭ്യന്തര യുദ്ധക്കെടുതിയില്‍ ഇതുവരെ 2.1 മില്യന്‍ ജനങ്ങളാണ് സിറിയയില്‍ നിന്നും അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുള്ളത്.