ഓടക്കുഴല്‍ പുരസ്ക്കാരത്തിന് കെ.ആര്‍ മീര 

പ്രമുഖ സാഹിത്യകാരി കെ.ആര്‍ മീരയെ 2013 ലെ ഓടക്കുഴല്‍ പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു . മീര രചിച്ച 'ആരാച്ചാര്‍' എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്.

പ്രമുഖ സാഹിത്യകാരി  കെ.ആര്‍ മീരയെ  2013-ലെ  ഓടക്കുഴല്‍  പുരസ്ക്കാരത്തിന്  തിരഞ്ഞെടുക്കപ്പെട്ടു .  മീര  രചിച്ച  'ആരാച്ചാര്‍  എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. മഹാകവി  ജി . ശങ്കരക്കുറുപ്പിന്‍റെ    പേരില്‍ ഏര്‍പ്പെടുതിയിട്ടുള്ള ഈ  പുരസ്ക്കാരം   അദ്ദേഹത്തിന്‍റെ ചരമദിനമായ ഫിബ്രവരി  രണ്ടിന് പരിഷത്ത് പ്രസിഡണ്ട്‌ ഡോ.എം. ലീലാവതി  മീരയ്ക്ക്  സമ്മാനിക്കും. പതിനായിരം രൂപയും ഫലകവുമാണ് അവാര്‍ഡ് .

 ഒരു തൂക്കിക്കൊലയുടെ  പശ്ചാത്തലത്തില്‍  'ചേതന  ഗൃന്ദ്ധാ മല്ലിക്' എന്ന വനിതാ ആരാച്ചാരുടെ  ആത്മസങ്കര്‍ഷങ്ങള്‍  വരച്ചു കാണിക്കുന്നതാണ് നോവല്‍.  കൊല്‍ക്കത്ത യുടെ  പശ്ചാത്തലത്തില്‍  എഴുതിയ  നോവല്‍ നീതിയുടെയും മാനുഷികതയുടെയും വൈരുധ്യങ്ങള്‍  തുറന്നുകാണി ക്കുന്നു . ജോഷി ജോസഫ്‌ സംവിധാനം ചെയ്ത  'വന്‍ ഡേ ഫ്രം എ ഹാങ്ങ്‌ മാന്‍സ് ലൈഫ് ' എന്ന ഡോക്യുമെന്‍ററി യാണ് ആരാച്ചാര്‍ എഴുതാനുള്ള പ്രചോദനം എന്ന്‍ മീര  പറയ്യുന്നു .

 അങ്കണം  അവാര്‍ഡ്, ലളിതാംബിക അധര്ജനം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം  എന്നിവ ലഭിച്ചിട്ടുണ്ട്. ആവേ മരിയ, മോഹമഞ്ഞ, ആ മരത്തെയും മറന്നു ഞാന്‍, നേത്രോന്മീലനം തുടങ്ങിയവയാണു കൃതികള്‍ .

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി