സിംഗപ്പൂര്‍ സെന്‍റ്.മേരീസ് കത്തീഡ്രലില്

സിംഗപ്പൂര്‍ സെന്‍റ് .മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ജനുവരി 19 -നു വി. ദൈവമാതാവിന്‍റെ വിത്ത് വിള പെരുന്നാള്‍ നടത്തപ്പെടുന്നു.സിംഗപ്പൂര്‍ മണ്ണില്‍ അനുഗ്രഹത്തിന്റെക ഉറവിടമായി സ്ഥിതി ചെയ്യുന്ന മാതാവിന്‍റെ പള്ളിയില്‍ വര്‍ഷം തോറും നടക്കുന്ന ആദ്യഫല പെരുന്നാളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു അനുഗ

വുഡ് ലാണ്ട്സ്  : സിംഗപ്പൂര്‍  സെന്‍റ് .മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍  ജനുവരി 19 -നു വി. ദൈവമാതാവിന്‍റെ വിത്ത് വിള പെരുന്നാള്‍ നടത്തപ്പെടുന്നു.സിംഗപ്പൂര്‍ മണ്ണില്‍ അനുഗ്രഹത്തിന്റെക  ഉറവിടമായി സ്ഥിതി ചെയ്യുന്ന മാതാവിന്‍റെ പള്ളിയില്‍ വര്‍ഷം തോറും നടക്കുന്ന  ആദ്യഫല പെരുന്നാളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു വരുന്നു.  പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിയില്‍ എഴുന്നള്ളി വരുന്ന അഭി.ഡോ.ഏലിയാസ്‌  മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് വന്‍ സ്വീകരണം നല്കുവാന്‍ ഇടവക തീരുമാനിച്ചു.ജനുവരി 18 -നു ചാങ്ങി എയര്പോ ര്ട്ടി ല്‍  വച്ച്  വികാരിയുടെ നേതൃത്വത്തില്‍ തിരുമേനിക്ക് സ്വീകരണം നല്‍കി.

മെത്രാപ്പോലീത്തയുടെ മുഖ്യ കാര്മ്മി കത്വത്തില്‍ നടക്കുന്ന കുര്‍ബാനയ്ക്ക്ശേഷം പള്ളി അങ്കണത്തില്‍ വച്ച് പെരുന്നാള്‍  നടത്തപ്പെടുന്നു.കേരളത്തനിമയുള്ള  വിഭവങ്ങളും മറ്റു ഫലമൂലാധികളും ഇടവകജനങ്ങള്‍ നേര്‍ച്ചയായി  അര്‍പ്പിച്ച്  ലേലം ചെയ്യുന്ന അവസരത്തില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുത്തു അമ്മയുടെ അനുഗ്രഹം തേടി വരുന്നു.ശേഷം നടക്കുന്ന സ്നേഹവിരുന്നോടെ പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ കണ്‍വീനറായി  ശ്രീ.ബിനോയ്‌ ഐസക്കിനെ തിരഞ്ഞെടുത്തു. പെരുന്നാളില്‍ കുടുംബസമേതം നേര്‍ച്ച കാഴ്ച്ചകളോടെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ.റോബിന്‍ ബേബി  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :ഫോണ്‍  - 0065  81891415

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ