പ്രവാസി എക്സ്പ്രസ് സാഹിത്യ മത്സരങ്ങള്‍-2014

സിംഗപ്പൂരിലെ ഓരോ മലയാളിയുടെയും പത്രമായ പ്രവാസി എക്സ്പ്രസ് ഈ വര്‍ഷവും സാഹിത്യ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം. മലയാള സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുവാനും അവരെ ലോകത്തിനു പരിചയപ്പെടുത്തി മലയാള സാഹിത്യശാഖയെ സമ്പുഷ്ടമാക്കാനുമുള്ള പ്രവാസി എക്സ്പ്രസി

സിംഗപ്പൂരിലെ ഓരോ മലയാളിയുടെയും പത്രമായ പ്രവാസി എക്സ്പ്രസ് ഈ വര്‍ഷവും സാഹിത്യ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം. മലയാള സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുവാനും അവരെ ലോകത്തിനു പരിചയപ്പെടുത്തി മലയാള സാഹിത്യശാഖയെ സമ്പുഷ്ടമാക്കാനുമുള്ള പ്രവാസി എക്സ്പ്രസിന്‍റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ലോകത്തിലുള്ള എല്ലാ മലയാള സാഹിത്യകാരന്മാര്‍ക്കുമായി ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

 2013-ല്‍ പ്രവാസി എക്സ്പ്രസ് നടത്തിയ സാഹിത്യ രചനാ മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള സാഹിത്യപ്രതിഭകളില്‍ നിന്ന് ലഭിച്ചത്. വിജയികളെ സിംഗപ്പൂരില്‍ വെച്ച് നടന്ന പ്രവാസി എക്സ്പ്രസ് അവാര്‍ഡ് നൈറ്റില്‍ വച്ച്  പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.

നിബന്ധനകള്‍:

 1. മുന്‍പ് പ്രസിദ്ധീകരിക്കാത്ത രചനകളാണ് പരിഗണിക്കുക.

 2. രചനകളുടെ വിഷയം എഴുത്തുകാരന് തെരഞ്ഞെടുക്കാവുന്നതാണ്.

 3. 5 പേജില്‍ കവിയാത്ത (500 വാക്ക്) കഥയും, ലേഖനങ്ങളും,  40 വരിയില്‍ കവിയാത്ത കവിതയുമാണ് ക്ഷണിക്കുന്നത്.

 4. ഒരാള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ രചനകള്‍ സമര്‍പ്പിക്കാവുന്നതാണ്.

 5. രചനകള്‍  മലയാളത്തില്‍ ടൈപ്പ് ചെയ്തതായിരിക്കണം. യുനികോഡ് / ഗ്ലോബല്‍ ഫോണ്ടുകളില്‍ ടൈപ്പ് ചെയ്ത സൃഷ്ടികളാണ് അഭിലഷണീയം.

 6. സമ്മാനം നേടിയതോ അല്ലാത്തതോ ആയ രചനകളില്‍ അനുയോജ്യമായവ  പ്രസിദ്ധീകരിക്കാനുള്ള അവകാശം പ്രവാസി എക്സ്പ്രസില്‍  നിക്ഷിപ്തമായിരിക്കും. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ പ്രവാസി എക്സ്പ്രസില്‍ പ്രസിദ്ധീകരിക്കുകയും ഓണ്‍ലൈന്‍ വോട്ടിങ് നടത്തുകയും ചെയ്യും. ഓണ്‍ലൈന്‍ വോട്ടിങ് ഫലങ്ങള്‍ അന്തിമവിധിയെ സ്വാധീനിക്കുന്നതായിരിക്കും.  പ്രത്യേക അവാര്‍ഡ് നിര്‍ണയ സമിതി ആയിരിക്കും അന്തിമവിജയികളെ തിരഞ്ഞെടുക്കുന്നത്.

 രചനകള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം മാര്‍ച്ച്‌ 31,  2013 ന്‌ മുന്‍പായി awards@pravasiexpress.com  എന്ന  ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം.

 അപേക്ഷാ ഫോറം: http://goo.gl/sg585p

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം