സിംഗപ്പൂരിലെ ഓരോ മലയാളിയുടെയും പത്രമായ പ്രവാസി എക്സ്പ്രസ് ഈ വര്‍ഷവും സാഹിത്യ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം. മലയാള സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുവാനും അവരെ ലോകത്തിനു പരിചയപ്പെടുത്തി മലയാള സാഹിത്യശാഖയെ സമ്പുഷ്ടമാക്കാനുമുള്ള പ്രവാസി എക്സ്പ്രസിന്‍റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമായാണ് ലോകത്തിലുള്ള എല്ലാ മലയാള സാഹിത്യകാരന്മാര്‍ക്കുമായി ഈ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
2013-ല്‍ പ്രവാസി എക്സ്പ്രസ് നടത്തിയ സാഹിത്യ രചനാ മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള സാഹിത്യപ്രതിഭകളില്‍ നിന്ന് ലഭിച്ചത്. വിജയികളെ സിംഗപ്പൂരില്‍ വെച്ച് നടന്ന പ്രവാസി എക്സ്പ്രസ് അവാര്‍ഡ് നൈറ്റില്‍ വച്ച് പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.
നിബന്ധനകള്‍:
1. മുന്‍പ് പ്രസിദ്ധീകരിക്കാത്ത രചനകളാണ് പരിഗണിക്കുക.
2. രചനകളുടെ വിഷയം എഴുത്തുകാരന് തെരഞ്ഞെടുക്കാവുന്നതാണ്.
3. 5 പേജില്‍ കവിയാത്ത (500 വാക്ക്) കഥയും, ലേഖനങ്ങളും, 40 വരിയില്‍ കവിയാത്ത കവിതയുമാണ് ക്ഷണിക്കുന്നത്.
4. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ രചനകള്‍ സമര്‍പ്പിക്കാവുന്നതാണ്.
5. രചനകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തതായിരിക്കണം. യുനികോഡ് / ഗ്ലോബല്‍ ഫോണ്ടുകളില്‍ ടൈപ്പ് ചെയ്ത സൃഷ്ടികളാണ് അഭിലഷണീയം.
6. സമ്മാനം നേടിയതോ അല്ലാത്തതോ ആയ രചനകളില്‍ അനുയോജ്യമായവ പ്രസിദ്ധീകരിക്കാനുള്ള അവകാശം പ്രവാസി എക്സ്പ്രസില്‍ നിക്ഷിപ്തമായിരിക്കും. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ പ്രവാസി എക്സ്പ്രസില്‍ പ്രസിദ്ധീകരിക്കുകയും ഓണ്‍ലൈന്‍ വോട്ടിങ് നടത്തുകയും ചെയ്യും. ഓണ്‍ലൈന്‍ വോട്ടിങ് ഫലങ്ങള്‍ അന്തിമവിധിയെ സ്വാധീനിക്കുന്നതായിരിക്കും. പ്രത്യേക അവാര്‍ഡ് നിര്‍ണയ സമിതി ആയിരിക്കും അന്തിമവിജയികളെ തെരഞ്ഞെടുക്കുന്നത്.
7. വിജയികള്‍ക്ക് സിംഗപ്പൂരില്‍ വെച്ച് നടക്കുന്ന പ്രവാസി എക്സ്പ്രസ് അവാര്‍ഡ് നൈറ്റില്‍ വച്ച് പുരസ്കാരങ്ങള്‍ നല്‍കുന്നതാണ്.
8. തെരഞ്ഞെടുക്കുന്ന കൃതികളില്‍ നിന്ന് അനുയോജ്യമായ സൃഷ്ടികള്‍ക്കും, പ്രതിഭകള്‍ക്കും സിംഗപ്പൂരില്‍ നിന്നും നിര്‍മ്മിക്കുന്ന ഫീച്ചര്‍ ഫിലിം/ ഡോകുമെന്ററി / ഹ്രസ്വചിത്രം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനുമുള്ള അവസരം നല്‍കുന്നതായിരിക്കും
രചനകള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം മാര്‍ച്ച് 31, 2014 ന് മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം.
അപേക്ഷാ ഫോറം: http://goo.gl/sg585p