ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 49,931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി ഉയര്‍ന്നു. 24 മണിക്കൂറിൽ 708 പേര്‍ മരിച്ചതോടെ കൊവിഡ് മരണം 32771 ആയി ഉയര്‍ന്നു.
നിലവില്‍ 4,85,114 പേരാണ് ചികിത്സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയില്‍ ഞായറാഴ്ച 9,431 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,75,799 ആയി. 6044 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,13,238 ആയി.
ആകെ കേസുകളുടെ 33 ശതമാനം റിപ്പോര്‍ട്ട് ചെയ്തതും തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ ഏഴായിരത്തിന് മുകളിലെത്തി. കര്‍ണ്ണാടകത്തിലും തമിഴ്ട്ടിലും അയ്യായിരത്തിന് മുകളിലും, തെലങ്കാനയില്‍ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.