ലാലേട്ടനും ഇനി വിരല്‍തുമ്പില്‍ - ഔദ്യോഗിŎ

താരം അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും വിവരങ്ങള്‍, വരാനിരിക്കുന്ന ചിത്രങ്ങള്‍ എന്നിവ ചിത്രങ്ങളും വീഡിയോകളും അടക്കം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരാധകരെ എന്നും വിസ്മയിപ്പിച്ച മോഹന്‍ലാല്‍ - നമ്മുടെ സ്വന്തം ലാലേട്ടന്‍ - ഇപ്പോഴിതാ വീണ്ടും ഒരു സമ്മാനവുമായി എത്തുന്നു, പക്ഷെ ഇത്തവണ വിസ്മയം വിരല്‍തുമ്പില്‍ ആണെന്ന് മാത്രം. മോഹന്‍ലാലിന്റെ ഔദ്യോഗിക Android Application ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, ഈ കാര്യം മോഹന്‍ലാല്‍ തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ് വഴി അറിയിച്ചിട്ടുണ്ട്. ഇനി ആരാധകര്‍ക്ക് ലാലേട്ടനെ "പിന്തുടരല്‍ " വളരെ എളുപ്പമാകും.

 താരം അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും വിവരങ്ങള്‍, വരാനിരിക്കുന്ന ചിത്രങ്ങള്‍ എന്നിവ ചിത്രങ്ങളും വീഡിയോകളും അടക്കം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മോഹന്‍ലാലിന്റെ ഔദ്യോഗികബ്ലോഗ്‌, ഇന്ത്യന്‍ആര്‍മിയെ  കുറിച്ചുള്ള വിവരങ്ങള്‍, ചിത്രഗാലറി, താരത്തിന്റെ "ആര്‍ട്ട്‌ ഗാലറി" തുടങ്ങിയവ  ഉള്‍പ്പെടുത്തി, ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താത്ത വിധത്തിലാണ്  application തയ്യാറാക്കിയിരിക്കുന്നത്.

 മറ്റു മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ Application ഇത് വരെ ലഭ്യമല്ല, എങ്കിലും ആരാധകരെ താരം നിരാശപ്പെടുത്തില്ല എന്ന് കരുതാം.

Read more

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു. നടന്‍ ദിലിപീനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍ ചെക്ക്-ഇന്‍ സൗകര്യത്തിന് അംഗീകാരം

ദുബായ്: എമിറേറ്റിലെ ഹോട്ടലുകളില്‍ ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക് ഇന്‍ സൗകര്യം നടപ്പാക്കുന്നതിന് അഗീകാരം. യുഎഇ ഉപപ്രധാനമന്ത്രിയു