രാജ്യത്ത് 24 മണിക്കൂറിനിടെ 49,310 പേർക്ക് കൂടി കോവിഡ്: 740 മരണം

Share

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,87,945 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 740 പേർ കൂടി രോഗം ബാധിച്ച് മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 30,601 ആയി. നിലവിൽ 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 8,17,209 പേർ ഇതുവരെ പൂർണമായും രോഗമുക്തി നേടി. രാജ്യത്തുടനീളം 1,54,28,170 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാംപിളുകൾ പരിശോധിച്ചു.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോടടുക്കുന്നു. ഇതുവരെ 3,47,502 പേർക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണം 12,854. തമിഴ്നാട്ടിൽ ഇതുവരെ 1,92,964 കേസുകളും 3,232 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ ആകെ കേസുകൾ 1,27,364 ആയി. ഇതുവരെ 3,745 പേർ മരിച്ചു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ