കാണാതായ വിമാനം ഗൂഗിള്‍ മാപ്പിലൂടെ കണ്ടുപിടിക്കുന്നവര്‍ക്കെതിരെ ഗൂഗിളിന്‍റെ ജാഗ്രതാനിര്‍ദേശം

0

യുഎസ് : കാണാതായ വിമാനത്തെ വീട്ടിലിരുന്നു  ഗൂഗിള്‍ മാപ്പിലൂടെ കണ്ടുപിടിച്ച് അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരെ ഗൂഗിള്‍ രംഗത്തെത്തി.നിരവധി ആളുകള്‍ കാണാതായ MH370 കണ്ടെത്തി എന്നവകാശപ്പെട്ട് മലേഷ്യന്‍ പത്രമായ 'ദ സ്റ്റാറിനെ' വിളിക്കാന്‍ തുടങ്ങിയ വാര്‍ത്തകള്‍ വന്നതോടെയാണ് ഗൂഗിള്‍ പ്രസ്താവന ഇറക്കിയത് .ഗൂഗിള്‍ മാപ്പില്‍ വിമാനത്തിന്‍റെ പടം കൃത്യമായി ഉള്ളതുകൊണ്ട് അത് കാണാതായ വിമാനമായിരിക്കും എന്നാണ്  ആളുകള്‍ കരുതിയിരിക്കുന്നതെന്ന് മലേഷ്യന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്തു .വിയറ്റ്നാമിലെ ഒരു ദ്വീപില്‍ വിമാനം ഉണ്ടെന്നു ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റൊരാള്‍ ഡാമിലാണെന്ന് വിമാനമെന്ന് അവകാശപ്പെട്ടു.
 
വിമാനത്തിന്‍റെ ചിത്രങ്ങള്‍  ഗൂഗിള്‍ മാപ്പില്‍ കാണാം .എന്നാല്‍ അത് മാസങ്ങള്‍ മുന്‍പെടുത്ത ചിത്രങ്ങള്‍ ആയിരിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത് പറന്നുപോകുന്ന വിമാനത്തിന്‍റെ ചിത്രങ്ങള്‍ മാപ്പില്‍ പതിഞ്ഞിട്ടുണ്ടാകും.അതുവച്ച് വിമാനം കണ്ടെത്തി എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ആളുകള്‍ നിര്‍ത്തിവെക്കണമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്