കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പുതിയ സമയം ;സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ 13 സര്‍വീസുകള്‍

0

നെടുമ്പാശേരി: കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകളുടെ പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു.30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുകയെന്ന് ഓപറേഷന്‍സ് മാനേജര്‍ സി. ദിനേഷ്കുമാര്‍ അറിയിച്ചു.കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ 13 സര്‍വീസും ,കൊലാലംപൂരിലേക്ക് ആഴ്ചയില്‍ 24 സര്‍വീസും ഉണ്ടായിരിക്കും .

 
കൊച്ചിയില്‍നിന്ന് ആഴ്ചയില്‍ 494 രാജ്യാന്തര സര്‍വീസും 469 അഭ്യന്തര സര്‍വീസും നടത്തും. ദുബൈയിലേക്കും ഷാര്‍ജയിലേക്കും ആഴ്ചയില്‍ 35 വീതം സര്‍വീസുമുണ്ടാകും. അബൂദബി-21, ദോഹ-18, മസ്കത് 17, ക്വാലാലംപുര്‍ 24, സിംഗപ്പൂര്‍ 13 എന്നിങ്ങനെയാണ് മറ്റ് രാജ്യാന്തര സര്‍വീസുകള്‍. മലേഷ്യയില്‍നിന്നുള്ള പുതിയ വിമാനക്കമ്പനിയായ മലിന്‍ഡോ ഏപ്രില്‍ 24 മുതല്‍ കൊച്ചിയില്‍നിന്ന് ക്വാലാലംപുരിലേക്ക് സര്‍വീസ് നടത്തും