പ്രതിസന്ധിയിലായ മലേഷ്യ എയര്‍ലൈന്‍സ്‌ ടിക്കറ്റ്‌ നിരക്കുകള്‍ കുറച്ചു ,കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റ്‌ 282 ഡോളറിന്

0

കോലാലംപൂര്‍ : കാണാതായ വിമാനത്തെച്ചുറ്റിപ്പറ്റി വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ യാത്രക്കാരെ കിട്ടാതെ വലയുകയാണ് മലേഷ്യ എയര്‍ലൈന്‍സ്‌ .നഷ്ടത്തില്‍ നിന്ന് കരപറ്റുന്നതിനിടയിലുണ്ടായ പ്രശ്നങ്ങള്‍ വിമാനടിക്കറ്റ്‌ ബുക്കിങ്ങില്‍ വലിയ തോതില്‍ കുറവുണ്ടാക്കിയതിനെ തുടര്‍ന്നാണ്  പുതിയ ഓഫറുകളുമായി മലേഷ്യന്‍ വിമാനകമ്പനി രംഗത്ത് വന്നിരിക്കുന്നത് .

സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് നികുതിയും ,30 കിലോഗ്രാം ലഗേജും അടക്കം റിട്ടേണ്‍ ടിക്കറ്റിനു 282 സിംഗപ്പൂര്‍ ഡോളര്‍ നല്‍കിയാല്‍ മതിയാകും .ബജറ്റ്‌ എയര്‍ലൈന്‍ കമ്പനികളുമായി കിടപിടിക്കുന്ന ടിക്കറ്റ്‌ നിരക്കാണ് ഫൈവ് സ്റ്റാര്‍ വിമാനമായ മലേഷ്യ എയര്‍ലൈന്‍സ്‌ നല്‍കുന്നത് .ഏപ്രില്‍ 14 വരെ ബുക്ക്‌ ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നത് .ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യുവാനും സാധിക്കും .ഭക്ഷണം സൌജന്യമായി ലഭിക്കും .ഓണ്‍ലൈന്‍ വഴിയോ ഏജന്റുകള്‍ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാവുന്നതാണ് .ഇതുകൂടാതെ ചെന്നൈ -386,ഹൈദരാബാദ് -364,മുംബൈ- 406,ഡല്‍ഹി- 441എന്നിങ്ങനെയാണ് മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ്‌ നിരക്കുകള്‍ .കൊച്ചിയിലേക്കാണ് താരതമ്യേനെ കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് .