സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ആദ്യ 4G നെറ്റ്വര്‍ക്ക് സംവിധാനം സെപ്റ്റംബര്‍ 15 മുതല്‍ നിലവില്‍ വരുന്നു .സിംഗപ്പൂരില്‍ ആദ്യത്തെ 4G നെറ്റ്വര്‍ക്ക് അവതരിപ്പിക്കുന്നത് പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ M1 ടെല്‍കോം ആയിരിക്കും .ശാസ്ത്രീയമായി 75Mbps വരെ വേഗതയുള്ള നെറ്റ്വര്‍ക്ക് 4G-യില്‍ ഉണ്ടാകും .എന്നാല്‍ 7 മുതല്‍ 18Mbps വരെ വേഗത ഉപഭോക്താക്കള്‍ക്ക് ലഭിക്കും എന്നാണ് M1 അറിയിച്ചിരിക്കുന്നത്.
സിംഗപ്പൂരിന്റെ 95% പ്രദേശത്തും ഈ സംവിധാനം ലഭ്യമായിരിക്കും.പുതിയ നെറ്റ്വര്‍ക്ക് ഉള്‍പ്പെടുന്ന പുതിയതരം പ്ലാനുകള്‍ M1 അവതരിപ്പിച്ചിട്ടുണ്ട്.4G പ്ലാനുകള്‍ 49 ഡോളര്‍ മുതല്‍ 209 ഡോളര്‍ വരെ ആയിരിക്കും.ഇതു മുന്‍പത്തെ 3G പ്ലാനിനെ അപേക്ഷിച്ചു 10 ഡോളര്‍ ഡോളര്‍ കൂടുതലാണ്.എന്നാല്‍ ഈ സംവിധാനം ആപ്പിളിന്റെ പുതിയ ഐപാഡില്‍ ഉപയോഗിക്കാന്‍ കഴിയുകയില്ല എന്ന് M1 പത്രക്കുറിപ്പില്‍ അറിയിച്ചു.
“