ഐഫോണ്‍ 5 എത്തി ;സെപ്റ്റംബര്‍ 21-നു സിംഗപ്പൂരില്‍

0

സാന്ഫ്രാന്സിസ്കോ : മൂന്നരയിഞ്ചില്‍  നിന്ന് നാലിഞ്ചിലേക്കും, 3ജിയില്‍  നിന്ന് 4ജിയിലേക്കും ഐഫോണ്‍  വളര്ന്നു. വലിപ്പത്തിലും കണക്ടിവിറ്റിയിലും പുതുമകളോടെ ഐഫോണ്‍  5 എത്തിക്കഴിഞ്ഞു .അഭ്യൂഹങ്ങള്‍  ഏതാണ്ടെല്ലാം യാഥാര്ഥ്യമാക്കി ഐഫോണിന്‍റെ  ആറാം തലമുറ, ഐഫോണ്‍  5 സാന്ഫ്രാന്സിസ്കോയില്‍  ബുധനാഴ്ച നടന്ന ചടങ്ങില് ആപ്പിള്‍  അവതരിപ്പിച്ചു. പ്രതീക്ഷിച്ചപോലെ സാംസംഗ് അടക്കം കമ്പനികളുടെ സ്ക്രീന്‍  വലുപ്പം കൂടിയ ഫോണുകള്‍  ഉയര്ത്തുന്ന വെല്ലുവിളി മറികടക്കാന് സ്ക്രീന്‍  വലുപ്പം പുതിയ പതിപ്പില് 3.5 ഇഞ്ചില്‍  നിന്ന് 4 ഇഞ്ചായി ഉയര്ത്തിയിട്ടുണ്ട്.

 
ഗ്ളാസിലും അലൂമിനിയത്തിലും മനോഹരമായി രൂപകല്പ്പന ചെയ്തിട്ടുള്ള അഞ്ചാമന് ആപ്പിള് നിര്മിച്ചതില്‍  ഏറ്റവും കട്ടികുറഞ്ഞ ഫോണാണ്, 7.6 എം.എം ആണ് ഇതിന്‍റെ റ കനം. ആപ്പിള് നാല് എസിനെ അപേക്ഷിച്ച് ഇത് 18 ശതമാനമാണ് കുറവ്. ബുദ്ധിമുട്ടേതുമില്ലാതെ കൈപ്പിടിയില് ഒതുക്കാവുന്ന വിധത്തില്‍  അഞ്ചാമന്‍റെ റ ഭാരവും കുറക്കാന് ആപ്പിള്‍ ശ്രദ്ധചൊലുത്തിയിട്ടുണ്ട്. 112 ഗ്രാം ആണ് ഭാരം, മുന്ഗാമിയേക്കാള്‍  20 ശതമാനം ഭാരം കുറവ്.326 പി.പി.ഐ റെറ്റിന ഡിസ്പ്ളേ മികച്ച ദൃശ്യാനുഭവം ഉറപ്പുനല്കുന്നതാണ്. 1136×640 ആണ് സ്ക്രീന് റെസല്യൂഷന്. വൈഡ് സ്ക്രീന് ടെലിവിഷനുകള്ക്ക് സമാനമായി 16:9 ആണ് സ്ക്രീന് അനുപാതം. സ്ക്രീന് വലുപ്പം കൂടിയതോടെ അഞ്ചുനിര ആപ് ഐക്കണുകള് ഹോംപേജില് കാണിക്കും.
 
പ്രതിയോഗികള് ഉയര്ത്തുന്ന വെല്ലുവിളി തിരിച്ചറിഞ്ഞ് അതിവേഗ വയര്ലെസ് സെല്ലുലാര്‍  നെറ്റ്വര്ക്ക് പ്രധാനം ചെയ്യുന്ന 4ജി എല്.ടി.ഇ സാങ്കേതികതയാണ് ഐഫോണില്‍ ഉള്ക്കൊള്ളിച്ചിരിക്കുന്നത്. എച്ച്.എസ്.പി.എ പ്ളസ്, ഡി.സി-എച്ച്.എസ്.ഡി.പി.എ തുടങ്ങിയ സാങ്കേതികതകള്‍  മുന്ഗാമിയേക്കാള്‍  അതിവേഗ സെല്ലുലാര് നെറ്റ് വര്ക്ക് പ്രധാനം ചെയ്യുന്നു. 100 എം.ബി.പി.എസ് വരെ കൂടിയ ഡൗണ്ലിങ്കിംഗ് നെറ്റ്വര്ക്ക് ഇവ പ്രധാനം ചെയ്യുമെന്ന് ഐഫോണ് 5 അവതരിപ്പിച്ച ആപ്പിള് വൈസ് പ്രസിഡന്റ് ഫില്ഷില്ലര് പറഞ്ഞു. ജി.പി.ആര്.എസ്, എഡ്ജ്, വൈഫൈ തുടങ്ങിയവയും മുന്ഗാമിയേക്കാള്‍ മെച്ചമാണ്. ഐ.ഒ.എസ് 6 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
 
ഏറ്റവും പുതിയ A6 പ്രൊസസറാണ് ഐഫോണ് അഞ്ചില്‍  കരുത്ത് പകരുന്നത്. ഐഫോണ് നാല് എസിലെ A5നേക്കാള് ഇരട്ടി വേഗതയുള്ളതാണ് ഇതെന്ന് ഫില് ഷില്ലര്‍  അവകാശപ്പെട്ടു. എട്ട് മെഗാപിക്സല്‍  ആണ് കാമറ. ഹൈബ്രിഡ് ഐ.ആര് ഫില്റ്റര്, എലമെന്റ് ലെന്സ് എന്നിവ ഉള്ള കാമറയുടെ സോഫ്റ്റ്വെയര്‍  അരണ്ട വെളിച്ചത്തിലും മികവുറ്റ ചിത്രങ്ങള്‍  എടുക്കാനാകുന്നതാണെന്ന് ഫില് ഷില്ലര് അവകാശപ്പെടുന്നു. ബാറ്ററിക്കാകട്ടെ 225 മണിക്കൂര് സ്റ്റാന്റ് ബൈ ടൈമാണ് വാഗ്ദാനം ചെയ്യുന്നത്. കറുപ്പ്,വെളുപ്പ്‌  നിറങ്ങളിലായി മൂന്ന് മോഡലുകളാണ് വിപണിയിലെത്തുക. 16 ജി.ബി മോഡലിന് 199 ഡോളര്, 32 ജി.ബിക്ക് 299 ഡോളര്,64 ജി.ബിക്ക് 399 ഡോളര് എന്നിങ്ങനെയാണ് വില. സെപ്റ്റംബര് 21ന് അമേരിക്കയടക്കം 9 രാജ്യങ്ങളില് വിപണിയിലെത്തുന്ന അഞ്ചാമന് ഈ വര്ഷം അവസാനത്തോടെ 100 രാജ്യങ്ങളില് ലഭ്യമാകും.സിംഗപ്പൂരില്‍ സെപ്റ്റംബര്‍ 21-നു തന്നെ ഐഫോണ്‍ 5 എത്തുമെന്ന വാര്‍ത്ത‍ ഏറെ ആവേശത്തോടെയാണ് ആപ്പിള്‍ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത് .