
ആങ്കറേജ്: അമെരിക്കയിലെ അലാസ്കയിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ഹെലികോപ്റ്റർ തകർന്ന സ്ഥലം അധികൃതർ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ഹിമപ്പരപ്പിലാണ് അപകടമുണ്ടായത്.
പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമല്ല. മരിച്ചവരുടെ കുടുംബത്തെ പോലും വിവരം അറിയിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു.