
സര്‍ക്കാര്‍ വിഹിതം പുരുഷന്മാക്ക് രണ്ടായിരം രൂപയും സ്ത്രീകള്‍ക്ക് മൂവായിരം രൂപയുമാണ്. അപ്പോള്‍ വാര്‍ഷിക നിക്ഷേപം 7,000-8.000 വരും. പെന്‍ഷന്‍ തുക അഞ്ചു വര്‍ഷത്തിലോ തൊഴിലില്‍നിന്ന് പിരിയുമ്പോഴോ തിരികെ ലഭിക്കും..വിദേശത്ത് നിന്നും തിരിച്ചെത്തുന്നവര്‍ക്കും വിദേശത്ത് നിന്നും മരണം സംഭവിക്കുന്നവരുടെ കുടുംബത്തിനും ഏറെ ഉപകാരപ്രദമാകുന്നതാണ് പദ്ധതി.ദേശീയ പെന്‍ഷന്‍ സ്‌കീമിനോട് ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുക. എംപ്ലായ്‌മെന്റ് വിസയോ കോണ്‍ട്രാക്ട് വിസയോ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 18 വയസിനും 50 വയസിനുമിടയില്‍ ജോലി ആവശ്യാര്‍ഥം വിദേശത്ത് എത്തിയവരായിരിക്കണം അപേക്ഷകര്‍.