രൂപ കുതിക്കുന്നു ;സിംഗപ്പൂര്‍ ഡോളറുമായുള്ള വിനിമയനിരക്ക് 47-നും താഴെ

0

 

മുംബൈ : നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് വിജയം ഓഹരി വിപണിയെ മാത്രമല്ല  നാണ്യവിപണിയെയും സ്വാധീനിച്ചു.എക്‌സിറ്റ് പോളുകളുടെ ഫലം  വന്നത് മുതല്‍ രൂപ ശകതിപ്പെടാന്‍ തുടങ്ങിയിരുന്നു . വെള്ളിയാഴ്ച  മോഡി  സര്‍ക്കാര്‍ യാഥാര്‍ഥ്യമാവുമെന്ന കാര്യം ഉറപ്പായതോടു കൂടി ഈ പ്രവണതയ്ക്ക് ശക്തി കൂടുകയായിരുന്നു

ഡോളറുമായി രൂപയുടെ വിനിമയ മൂല്യം പതിനൊന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ .സിംഗപ്പൂര്‍ ഡോളര്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് 52 എന്ന റെക്കോര്‍ഡ്‌ നിരക്കില്‍ എത്തിയിരുന്നു .എന്നാല്‍ ഇലക്ഷന്‍ റിസള്‍ട്ട് വന്ന ഒറ്റ ദിവസം കൊണ്ട് ഒരു രൂപയിലധികം വിനിമയനിരക്കില്‍ കുറവുണ്ടായിട്ടുണ്ട് .ഇപ്പോള്‍ ഒരു സിംഗപ്പൂര്‍ ഡോളറിനു 46.81 എന്നനിലയിലാണ് നിരക്ക്.രണ്ടു ദിവസം മുന്‍പ് വരെ 47.70 എന്ന നിലയില്‍ നിന്നാണ് രൂപ കരുത്താര്‍ജിച്ചത് .രൂപയുടെ മൂല്യം ഉയരുന്നത് ഐ.ടി. കമ്പനികള്‍ക്കും കയറ്റുമതിക്കാര്‍ക്കും തിരിച്ചടിയാണ്. എന്നാല്‍ രൂപ കുതിക്കുന്നത് രാജ്യത്തിന്‌ ആശ്വാസവഹമായ കാര്യമാണ്.പ്രവാസി  ഇന്ത്യക്കാര്‍ക്ക് രൂപയുടെ മൂല്യം കൂടുന്നത് തിരിച്ചടിയാണ് . ഈ നില കുറച്ചുകാലത്തേക്കെങ്കിലും തുടരാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നത് .