കാഡ്ബറിയില്‍ പന്നിയുടെ ഡി.എന്‍.‍എ ; മലേഷ്യയില്‍ കമ്പനിയെ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം

0

 

കോലാലംപൂര്‍ : മുസ്ലീം മത വിശ്വാസികള്‍ക്ക് നിഷിദ്ധമായ പന്നിയുടെ ഡിഎന്‍എ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ്‌ മധുര പലഹാര കമ്പനിയായ കാഡ്ബറിയെയും അതിന്റെ ഇപ്പോഴത്തെ യുഎസ്‌ മാതൃകമ്പനി ക്രാഫ്റ്റിനെയും ബഹിഷ്കരിക്കാന്‍ മലേഷ്യയിലെ മുസ്ലിം റീട്ടെയില്‍, കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തു.ഉല്‍പ്പന്നം ഹലാല്‍ ആണോ എന്ന് ഉറപ്പുവരുത്തുവാന്‍ മലേഷ്യയില്‍ സ്ഥിരമായി പരിശോധനകള്‍ നടത്താറുണ്ട്‌.ഇതിനിടയിലാണ് കാഡ്ബറിയില്‍ പന്നിയുടെ ഡി.എന്‍.‍എ കണ്ടെത്തിയത് .എന്നാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല .ഇതിനെത്തുടര്‍ന്ന് കാഡ്ബറി മലേഷ്യ തിങ്കളാഴ്ച വിപണിയില്‍ നിന്ന് ഡയറിമില്‍ക്ക് പിന്‍വലിച്ചു.
 
കാഡ്ബറി, ക്രാഫ്റ്റ്‌ ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്നു തങ്ങളുടെ 800 സ്റ്റോറുകള്‍ക്കു നിര്‍ദേശം നല്‍കിയതായി ഒരു മുസ്ലിം റീട്ടെയില്‍ ഗ്രൂപ്പ്‌ അറിയിച്ചു.കമ്പനിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് സംഘടനയുടെ നീക്കം .അയല്‍രാജ്യങ്ങളായ സിംഗപ്പൂര്‍ ,ഇന്തോനേഷ്യ ,ബ്രൂണൈ എന്നിവിടങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന .കാഡ്ബറിയുടെ മുഖ്യവിപനികളിലോന്നാണ് മലേഷ്യ എന്നതുകൊണ്ട്‌ സംഭവത്തെ ഗൌരവകരമായി എടുക്കണമെന്നാണ് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുന്നത് .ഇതിനിടയില്‍ ഇന്തോനേഷ്യ കാഡ്ബറി ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടു .ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം വിഭാഗം അധിവസിക്കുന്ന രാജ്യമായ ഇന്തോനേഷ്യ ഈ വിഷയത്തെ ഗൗരവമായി തന്നെ കാണുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നു .എന്നാല്‍  ടെസ്റ്റുകളുടെ ഫലം വരുന്നതുവരെ കൂടുതല്‍ നടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല .