ടൈഗര്‍ എയര്‍ തിരുവനന്തപുരം സര്‍വീസ് നിര്
സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈനായ ടൈഗര്‍ എയര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായ സൂചനകള്‍ ലഭിച്ചു.എന്നാല്‍ പ്രവാസി എക്സ്പ്രസ് ടൈഗര്‍ എയറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഔധ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തയ്യാറായില്ല .സെപ

സിംഗപ്പൂര്‍ : സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈനായ ടൈഗര്‍ എയര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായ സൂചനകള്‍ ലഭിച്ചു.എന്നാല്‍ പ്രവാസി എക്സ്പ്രസ് ടൈഗര്‍ എയറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഔധ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തയ്യാറായില്ല .സെപ്റ്റംബര്‍ 20 മുതലുള്ള ബുക്കിംഗ് വെബ്സൈറ്റില്‍ നിന്ന് ഇപ്പോള്‍ ലഭ്യമല്ല.എന്നാല്‍ കൊച്ചി ,ചെന്നൈ ,തൃച്ചി ,ബാംഗ്ലൂര്‍ ,ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലേക്കുള്ള ബുക്കിങ്ങില്‍ മാറ്റമൊന്നുമില്ല.ടൈഗര്‍ എയറിന് ആഴ്ചയില്‍ മൂന്ന് സര്‍വീസാണ് തിരുവനന്തപുരത്തേക്ക് നിലവിലുള്ളത് .ഒരു പരിതിവരെ ചിലവുകുറഞ്ഞ എയര്‍ലൈന്‍സ് ആയതുകൊണ്ട് സാധാരണക്കാരായ പ്രവാസി മലയാളികള്‍ക്ക് അനുഗ്രഹമായിരുന്നു ഈ സര്‍വീസ്.നല്ല രീതിയില്‍ യാത്രക്കാരുള്ള ഈ റൂട്ടില്‍ നിന്ന് ടൈഗര്‍ എയര്‍ പിന്‍വാങ്ങാനുള്ള സാഹചര്യം കുറവാണ്.എന്നാല്‍ ഇക്കാലയളവില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ വിമാനകമ്പനി വന്‍സാമ്പത്തികബാധ്യതയുമായി നട്ടം തിരിയുകയാണ്.യാത്രക്കാര്‍ കുറവാണെന്ന് കാണിച്ച് 2008-ഇല്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുകയും പിന്നീട് 3 വര്‍ഷത്തിനു ശേഷം പുനരാരംഭിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സര്‍വീസ് ടൈഗര്‍ എയര്‍ നിര്‍ത്തുന്ന സാഹചര്യമുണ്ടായാല്‍ അത് കൂടുതല്‍ സഹായിക്കുന്നത് സില്‍ക്ക് എയറിനെ ആയിരിക്കും .കൂടാതെ എയര്‍ ഏഷ്യ കൊലാലംപൂരിലേക്ക് സര്‍വീസ് തുടങ്ങാനും ഇത് കാരണമായേക്കാം .എന്നാല്‍ ഈ തീരുമാനം സിംഗപ്പൂരിലുള്ള തെക്കന്‍ കേരളത്തില്‍ നിന്നുള്ള ആളുകളെ കൂടുതല്‍ ദോഷകരമായി ബാധിക്കും .താല്‍ക്കാലികമായ വെബ്സൈറ്റ് പ്രശ്നമായിരിക്കാം ബുക്കിംഗ് ലഭ്യമല്ലാത്തതിന് കാരണമെന്നും ഈ അവസരത്തില്‍ അനുമാനിക്കാം. ഔദ്യോഗികമായ സ്ഥിരീകരണം വരുന്നതുവരെ ഇക്കാര്യത്തിലുള്ള ആശങ്ക നിലനില്‍ക്കും.