മൈഗ്രയ്ന്‍ കണ്ടുപിടിക്കാന്‍ സിംഗപ്പൂരി&

ഇതിനോടകം തന്നെ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സംഭാവന നല്‍കിയ സിംഗപ്പൂരില്‍ നിന്നും മൈഗ്രെയ്ന്‍ തലവേദനയുടെ കാരണങ്ങള്‍ കണ്ടുപിടിക്കാനും അത് തടയാനുളള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സഹായിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി

സിംഗപ്പൂര്‍: ഇതിനോടകം തന്നെ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സംഭാവന നല്‍കിയ സിംഗപ്പൂരില്‍ നിന്നും  മൈഗ്രെയ്ന്‍ തലവേദനയുടെ കാരണങ്ങള്‍ കണ്ടുപിടിക്കാനും അത് തടയാനുളള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സഹായിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി . സിംഗപ്പൂരിലെ ഹീലിന്‍റ് എന്ന കമ്പനിയാണ് മൈഗ്രെയ്ന്‍ ബഡ്ഡി എന്ന പേരില്‍ ആപ് പുറത്തിറക്കിയത്.

ഒരു ഡോക്ടറുടെ സേവനം ചെയ്യുവാന്‍ തരത്തിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് . ഉപഭോക്താവിനോട് മൈഗ്രെയ്ന്‍, ശീലങ്ങള്‍, മരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ ഈ ആപ് ചോദിക്കും. കൂടാതെ ഉറക്കത്തിന്‍െറ വിവരങ്ങളും ചലനവും സെന്‍സറുകള്‍ ഉപയോഗിച്ച് ശേഖരിക്കും. ആവശ്യമായ രേഖകള്‍ ലഭിച്ചുകഴിഞ്ഞാല്‍ , രോഗലക്ഷണങ്ങളും കാരണങ്ങളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ആപ് നല്‍കും. രോഗിക്ക് ചേരുന്ന മരുന്നും ഈ ആപ് നിര്‍ദേശിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.സിംഗപ്പൂരിലെ ഏതെങ്കിലും ക്ലിനിക് നല്‍കുന്ന കോഡ് ഉണ്ടെങ്കില്‍ മാത്രമേ അപ്ളിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കൂ .ആന്‍ഡ്രോയിഡ്  മാര്‍ക്കെറ്റില്‍ നിന്ന് ആളുകള്‍ക്ക് ആപ്ലിക്കേഷന്‍ ലഭ്യമാകും .ആപ്പിലെ വിവരങ്ങള്‍ ഫോണ്‍ നഷ്ടപ്പെട്ടാലും ചോര്‍ത്തിയെടുക്കാന്‍ സാധിക്കില്ല എന്ന പ്രത്യേകത കൂടിയുണ്ട് .2012 -ഇല്‍ തുടങ്ങിയ ഹീലിന്‍റ് ഇതിനോടകം 200,000 ഡോളര്‍ ആളുകളില്‍ നിന്നായി സമാഹരിച്ചുകഴിഞ്ഞു .മലേഷ്യയിലും ഈ ആപ്ലിക്കേഷന്‍റെ സേവനം എത്തിക്കുവനായി ശ്രമിക്കുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു .

Read more

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ 'ഏൻന്തയ്യ സാമി' വീഡിയോ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ 'ഏൻന്തയ്യ സാമി' വീഡിയോ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയ ഗാനം 'ഏൻന്തയ്യ സാമി' പുറത്ത്. മുൻപ് ഇരുവരുടേയും വിവാഹത്തിന് പി

ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

തെഹ്റാൻ: ഹോര്‍മൂസ് കടലിടുക്കില്‍ ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായ തീപ്പിടിത്തതില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി യു

സെപ്റ്റംബർമാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ; 1,068.79 കോടി അനുവദിച്ചു

സെപ്റ്റംബർമാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ; 1,068.79 കോടി അനുവദിച്ചു

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണമാ