ഫോട്ടോ എടുക്കാം……. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം.

0

ആഗസ്റ്റ്‌ 19 ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം. ഒരു ഫോട്ടോഗ്രാഫര്‍ അല്ലാത്ത ആരാണ് ഇന്നുള്ളത്. അഞ്ചു വയസുള്ള കുഞ്ഞു മുതല്‍ പ്രായം പല കാതം താണ്ടിയ വിറയാര്‍ന്ന കൈകള്‍ വരെ ഒരു നല്ല കാഴ്ചയെ ക്യാമറ കണ്ണില്‍ കോരിയെടുക്കാന്‍ കൊതിക്കുന്നവര്‍ ആകും.

താന്‍ എടുക്കുന്ന ഓരോ സ്നാപ്പും ഒരു ചരിത്ര നിമിഷമായി ഓര്‍മ്മിക്കപ്പെടാന്‍ ഇഷ്ടമില്ലാത്ത ഒരു ഫോട്ടോഗ്രാഫരും കാണില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന, ചെയ്യുന്ന, ഒരേയൊരു ഹോബി ഫോട്ടോഗ്രഫി ആയിരിക്കാം.

ഫോട്ടോഗ്രഫിക്ക് , പ്രായ സീമകള്‍ ഇല്ല എന്നതും, ആര്‍ക്കും അനായാസം ചെയ്യാം എന്നതും, കലയും, കരവിരുതും നിമിഷാര്‍ദ്ധത്തില്‍ ഒരു കാഴ്ച കോറിയെടുക്കാന്‍ പറ്റുന്ന ചടുലമായ മാനസിക ബലവും ഉണ്ടെങ്കില്‍ മറ്റാരും കാണാത്ത, വാചാലമായ ഫോട്ടോകള്‍ പകര്‍ത്താന്‍  ആര്‍ക്കും ആകും എന്നതും ഈ കലയെ ജനകീയമാക്കുന്നു.

2014 ലെ ഫോട്ടോഗ്രഫി ദിനം ഒരു 175 ആം വാര്‍ഷിക ആഘോഷത്തിന്‍റെ നിറവില്‍ ആണ് നടക്കുന്നത്. ആദ്യ സുസ്ഥിര ഫോട്ടോഗ്രഫി പ്രോസസ് പേറ്റെന്റ് നേടി ലോകത്തിനു സമര്‍പ്പിച്ചത്തിന്റെ  ഓര്‍മ്മ നാള്‍ ആണ് ആഗസ്റ്റ്‌ 19, അത് നടന്നത് 1893 ല്‍ .

ഈ വര്ഷം ആഗസ്റ്റ്‌ മുഴുവന്‍ വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍ എന്നിരെ കൂട്ടിയിണക്കി  പവര്‍ ഓഫ് ഫോട്ടോഗ്രഫി എന്ന ആശയത്തില്‍ ആണ് ഇത് നടത്തപ്പെടുന്നത്

35 mm ക്യാമറകള്‍ വന്നിട്ട് 90  വര്‍ഷമേ ആയുള്ളൂ. ഡിജിറ്റല്‍ ക്യാമറകള്‍ 20 വര്‍ഷവും മൊബൈല്‍ ക്യാമറകള്‍ 15  വര്‍ഷം പിന്നിടുമ്പോള്‍ വിരല്‍ തുമ്പിലെ വിസ്മയ ലോക കാഴ്ചകള്‍ പകര്‍ത്താന്‍ ചെറുതും വലുതുമായ പതിനായിര കണക്കില്നു ക്യാമറകള്‍ ലോകത്തിനു മുന്‍പില്‍ ഉണ്ട്.

ഒരു ഫോട്ടോ എങ്കിലും എടുക്കാത്ത നവ തലമുറ ഇന്നുണ്ടാവില്ല. അനിവാര്യതയില്‍ നിന്നും ആഗ്രഹവും ആവേശവുമായി ക്യാമറ പ്രണയം മാറുമ്പോള്‍, ഒരു സെല്ഫി എന്നതിന് അപ്പുറം വിശാലമായ ഒരു ബിസ്സിനസ് ലോകം അതിനു പിന്നില്‍ ഉണ്ട് എന്ന് നാം അറിയുന്നില്ല.

അഞ്ഞൂറ് രൂപയ്ക്കു കല്യാണ ആല്‍ബം ഉണ്ടാക്കിയിരുന്ന കച്ചവടം കപ്പല്‍ കയറിയിട്ട് കാലം ഏറെ ആയി. ഇന്ന് ഒരാല്‍ബം 5  മുതല്‍ 10 വരെ ലക്ഷത്തില്‍ ചെയ്യുന്നവരും കുറവല്ല.

സോഷ്യല്‍ മീഡിയ ഫോട്ടോ അപ്‌ലോഡ്‌ ഓപ്ഷന്‍ നല്‍കിയത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഫോട്ടോ പ്രളയത്തിനു എടാ നല്‍കി. എന്നും പത്തു ഫോട്ടോ തന്‍റെ പേജില്‍ ഇടാതെ ഉറങ്ങില്ല എന്നാ വാശി കാണിക്കുന്ന എത്രയോ പേരെ കാണാം.  പിന്നെ എന്ത് നടന്നാലും ഫോട്ടോ ഇടണം എന്ന വാശിക്കാരും. അപകടമായാലും മരണം ആയായാലും ഒരു ഫോട്ടോ എടുത്ത് ഇട്ടില്ലേല്‍ ഇവര്‍ക്ക് ഉറക്കം വരില്ല. അപകട സ്ഥലത്ത് ചോര വാര്‍ന്നു ഒരു ജീവന്‍ മരിക്കുമ്പോഴും ഇക്കൂട്ടര്‍ ഫോട്ടോ എടുത്ത് നോക്കി നില്‍പ്പുണ്ടാവും…ഇതൊന്നും  നല്ല ഫോട്ടോഗ്രാഫിയുടെ വശങ്ങള്‍ അല്ല .

വിലയേറിയ നല്ല ക്യാമറകള്‍ വാങ്ങി ഫോട്ടോഗ്രാഫിയെ അതിന്‍റെ അന്തസ്സ്, മഹിമ, ഗരിമ ഒക്കെ നല്‍കി ആഭിജാത്യമോടെ ഈ പണി ചെയ്യുന്ന ഒട്ടേറെ വ്യക്തികളും, ഗ്രൂപ്പുകളും, സംഘനകളും ഉണ്ട്.

ഓണ്‍ലൈന്‍ ആയി നൂറുകണക്കിന് സൈറ്റുകളില്‍ ഫോട്ടോ വില്‍പ്പനയും മല്‍സരങ്ങളും നടക്കുന്നു. ലോക വിപണിയില്‍ ഇത് ഒരു മള്‍ട്ടി മില്ല്യന്‍ കച്ചവടം ആണ്. ആര്‍ക്കും ഫോട്ടോ എടുത്തു അപ്‌ലോഡ്‌ ചെയ്തു വിറ്റ് കാശ് ആക്കാവുന്ന ഇടം.

ഡിസ്ക്കവറി, സോണി, ആനിമല്‍ പ്ലാനറ്റ് പോലെയുള്ള വമ്പന്‍മാരുടെ മത്സങ്ങള്‍ വേറെയും. കുറഞ്ഞത് 5000  ഡോളര്‍ പ്രൈസ് കിട്ടുന്നവ ആണ് ഒട്ടുമിക്ക മത്സരങ്ങളും. പലതും പല വിഭാഗത്തിലും മത്സരം നടത്തുന്നു. ആര്‍ക്കിറെക്ച്ചര്‍, ആര്‍ട്ട് ആന്‍ഡ്‌ കള്‍ച്ചര്‍, എന്‍ഹാന്‍സ്ട്, സ്പ്ളിറ്റ് സെക്കണ്ട്, നേച്ചര്‍ ആന്‍ഡ്‌ വൈല്‍ഡ്‌ ലൈഫ് , ലോ ലൈറ്റ്, പനോരമിക്, പീപ്പിള്‍ , സ്മൈല്‍, ട്രാവല്‍ ഇവ ആയിരുന്നു സോണിയുടെ 2014  ലെ വിഭാഗങ്ങള്‍.

വേള്‍ഡ് ഫോട്ടോഗ്രഫി ഓര്‍ഗനൈസേഷന്‍ ആണ് ഇതിന്റെ സംഘാടകര്‍.