സമാധാനത്തിനുള്ള നൊബല്‍ സമ്മാനം കൈലാഷ് സ

ഇവര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം.

സ്‌റ്റോക്ക് ഹോം: ഇവര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം.

 കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച  ഇന്ത്യയില്‍ നിന്നുള്ള ഒരു ഹിന്ദുവിനും,  പാകിസ്താനില്‍ നിന്നുള്ള ഒരു മുസ്ലീംപെണ്‍കുട്ടിക്കും സമാധാന നൊബേല്‍ പങ്കിട്ട് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി അറിയിച്ചു.

 ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച 'ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍' എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍ നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. ബാലവേലയ്‌ക്കെതിരെ ആഗോള തലത്തില്‍ നിരവധി സംഘടനകളുമായി സഹകരിച്ച് ആദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

 മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ മലാല. ഇപ്പോള്‍ ബ്രിട്ടണിലാണ് താമസം

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം '