ജോഹോര്‍ കപ്പ് ഇന്ത്യ നിലനിര്‍ത്തി ,ഫൈനലിő

സുല്‍ത്താന്‍ ജോഹര്‍ കപ്പ്‌ ഹോക്കി (അണ്ടര്‍ 21) യില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി

ജോഹോര്‍ : സുല്‍ത്താന്‍ ജോഹോര്‍ കപ്പ്‌ ഹോക്കി (അണ്ടര്‍ 21) യില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി .ഫൈനലില്‍ ബ്രിട്ടനെ 2-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്. ഗ്രൂപ് ഘട്ടത്തില്‍ ഒരു പരാജയം പോലുമില്ലാതെ മുന്നേറിയ ബ്രിട്ടനായിരുന്നു കലാശപ്പോരില്‍ മാനസിക മുന്‍തൂക്കമെങ്കിലും അവസരത്തിനൊത്തുയര്‍ന്ന ഇന്ത്യ മത്സരം കൈയിലാക്കി.

ഇന്ത്യയുടെ രണ്ടു ഗോളുകളും (46, 70) ഹര്‍മന്‍പ്രീതിന്റെ വകയായിരുന്നു.45 മിനിറ്റ് നേരം എതിരാളികളെ ഗോളില്‍നിന്ന് അകറ്റി നിര്‍ത്തിയ ഇന്ത്യ തൊട്ടടുത്ത മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ മുന്നിലത്തെി. 70ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിലൂടെ തന്നെ ഇന്ത്യ ലീഡുയര്‍ത്തി. 55ാം മിനിറ്റില്‍ സാമുവല്‍ ഫ്രഞ്ചാണ് ബ്രിട്ടന്‍െറ ആശ്വാസ ഗോള്‍ നേടിയത്. സാമുവല്‍ ഫ്രഞ്ച് ബ്രിട്ടന്റെ ആശ്വാസഗോള്‍ കുറിച്ചു. ആതിഥേയരായ മലേഷ്യക്കെതിരെയും സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഹാട്രിക് നേടിയ ഹര്‍മന്‍പ്രീത് ഫൈനലിലും ഉജ്ജ്വല ഫോം പ്രകടിപ്പിച്ചു. ഒമ്പത് ഗോളുകള്‍ നേടിയ ഹര്‍മന്‍പ്രീത് തന്നെയാണ് ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോററും.

Read more

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ 'ഏൻന്തയ്യ സാമി' വീഡിയോ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ 'ഏൻന്തയ്യ സാമി' വീഡിയോ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയ ഗാനം 'ഏൻന്തയ്യ സാമി' പുറത്ത്. മുൻപ് ഇരുവരുടേയും വിവാഹത്തിന് പി

ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

തെഹ്റാൻ: ഹോര്‍മൂസ് കടലിടുക്കില്‍ ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായ തീപ്പിടിത്തതില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി യു

സെപ്റ്റംബർമാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ; 1,068.79 കോടി അനുവദിച്ചു

സെപ്റ്റംബർമാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ; 1,068.79 കോടി അനുവദിച്ചു

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണമാ